തണൽ ജനകീയ ഡയാലിസിസ് സെൻറർ ഉദ്​ഘാടനം

പയ്യോളി: ദേശീയപാതക്ക് സമീപം പെരുമാൾപുരത്ത് തണൽ ജനകീയ ഡയാലിസിസ് സ​െൻറർ ഞായറാഴ്ച വൈകീട്ട് അഞ്ചിന് മന്ത്രി ടി.പി. രാമകൃഷ്ണൻ ഉദ്ഘാടനം നിർവഹിക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ജനകീയ വിഭവ സമാഹരണത്തിലൂടെ സമാഹരിച്ച ഒരു കോടി 21 ലക്ഷം രൂപ വിനിയോഗിച്ചാണ് ആധുനിക സജ്ജീകരണങ്ങളുള്ള കെട്ടിടം നിർമിച്ചത്. കെട്ടിടം നിർമിക്കാൻ സ്വകാര്യവ്യക്തി അഞ്ചു സ​െൻറ് സ്ഥലം ദാനമായി നൽകുകയായിരുന്നു. വാർത്തസമ്മേളനത്തിൽ ചെയർമാൻ ഡോ. വി. ഇദ്രീസ്, നഗരസഭ ചെയർപേഴ്സൻ പി. കുൽസു, മൂടാടി, തിക്കോടി ഗ്രാമപഞ്ചായത്ത് പ്രസിഡൻറുമാരായ ഷീജ പട്ടേരി, സി. ഹനീഫ, മജീദ് പാലത്തിൽ, ഹംസ കാട്ടുകണ്ടി എന്നിവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.