24 മാസത്തിനുള്ളിൽ 25 കൊലപാതകങ്ങൾ പിണറായി സർക്കാറി​െൻറ ഭരണനേട്ടം ^മുല്ലപ്പള്ളി

24 മാസത്തിനുള്ളിൽ 25 കൊലപാതകങ്ങൾ പിണറായി സർക്കാറി​െൻറ ഭരണനേട്ടം -മുല്ലപ്പള്ളി പേരാമ്പ്ര: 24 മാസംകൊണ്ട് 25 കൊലപാതകങ്ങൾ എന്നത് മാത്രമാണ് പിണറായി വിജയൻ സർക്കാറി​െൻറ ഏക ഭരണനേട്ടമെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ എം.പി പറഞ്ഞു. ചെറുവണ്ണൂർ മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടന്ന പഠനക്യാമ്പ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മണ്ഡലം പ്രസിഡൻറ് കിഷോര്‍ കാന്ത് അധ്യക്ഷത വഹിച്ചു. ജിതേഷ് മുതുകാട്, കെ. പ്രദീപന്‍, എം.കെ. സുരേന്ദ്രന്‍, എന്‍. പദ്മനാഭന്‍, അംശിലാല്‍ പോന്നാറത്ത്, ആര്‍.പി. ഷോഭിഷ്, എസ്. സുനന്ദ്, വി.ബി. രാജേഷ്‌, വി.ടി. സൂരജ്, സി. സയീദ്‌, പി. ഫൈസല്‍, ബീന വിനോദ്, പി.കെ. അഷ്‌റഫ്‌, ടി.കെ. ഷൈനിജ്, എ.പി. ദിഗേഷ്, വിപിന്‍ രാജ്, മനുലാല്‍ എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.