സഹവർത്തിത്വമാണ് പുരോഗതിയുടെ അടിസ്ഥാനം ^കെ.പി. രാമനുണ്ണി

സഹവർത്തിത്വമാണ് പുരോഗതിയുടെ അടിസ്ഥാനം -കെ.പി. രാമനുണ്ണി വേളം: വിവിധ ജനവിഭാഗങ്ങൾ തമ്മിലുള്ള സഹവർത്തിത്വമാണ് മനുഷ്യപുരോഗതിയുടെ അടിസ്ഥാനമെന്ന് സാഹിത്യകാരൻ കെ.പി. രാമനുണ്ണി. പൂളക്കൂലിൽ ദിശ ഗ്രാമകേന്ദ്രം ഉദ്ഘാടന സമ്മേളനത്തിൽ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം. ജമാഅത്തെ ഇസ്ലാമി അസി. അമീർ ശൈഖ് മുഹമ്മദ് കാരകുന്ന് ഉദ്ഘാടനം ചെയ്തു. മനുഷ്യനെ മാനവികമൂല്യങ്ങളിൽ ഉറപ്പിച്ചുനിർത്താൻ ദൈവവിശ്വാസം അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു. ജില്ല പ്രസിഡൻറ് വി.പി. ബഷീർ അധ്യക്ഷത വഹിച്ചു. ജമാഅത്തെ ഇസ്ലാമി കുറ്റ്യാടി ഏരിയ കമ്മിറ്റി വേളത്ത് നിർമിച്ച വീടി​െൻറ താക്കോൽ ദാനം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് വി.കെ. അബ്ദുല്ല നിർവഹിച്ചു. വീടിന് സ്ഥലം നൽകിയ പൂളക്കൂൽ മാടോള്ളതിൽ ഇബ്റാഹീം ഏറ്റുവാങ്ങി. പ്രദേശത്ത് നിർമിച്ച പൊതുകിണറി​െൻറ ഉദ്ഘാടനവും നടന്നു. ആദ്യകാല ഡോക്ടർ ഡോ. എൻ.കെ. കുഞ്ഞബ്ദുല്ല, എം.ബി.ബി.എസ് നേടിയ അഫീഫ് വലകെട്ട്, കർഷകൻ കുഞ്ഞിക്കണ്ടി രാജൻ, വ്യാപാരി മരുതോളി കണാരൻ, ആദ്യകാല സൗണ്ട് സർവിസ് ഉടമ കെ.പി. കോരൻ, എസ്.എസ്.എൽ.സി പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയ പഞ്ചായത്തിലെ വിദ്യാർഥികൾ എന്നിവരെ ആദരിച്ചു. ജനസേവന കേന്ദ്രം, വായനശാല-ലൈബ്രറി, എജു സപ്പോർട്ട് എന്നിവ ഗ്രാമപഞ്ചായത്തംഗങ്ങളായ ഒ.പി. രാഘവൻ, സി.എൻ. അഹമ്മദ്, കെ.കെ. മനോജൻ എന്നിവരും മൈക്രോ ഫിനാൻസ് ജമാഅത്തെ ഇസ്ലാമി ഏരിയ പ്രസിഡൻറ് വി.എം. ലുഖ്മാനും കനിവ് സ്വാന്തന കേന്ദ്രം കെ.കെ. ബാലൻ മാസ്റ്ററും ഉദ്ഘാടനം ചെയ്തു. ജമാഅത്തെ ഇസ്ലാമി സംസ്ഥാന സമിതിയംഗം ടി. മുഹമ്മദ്, പി. ശശീന്ദ്രൻ, കെ.കെ. ബാലൻ, സത്യൻ കുനിയിൽ, അനസ് കടലോട്ട്, പി. സുനിൽ, എം. സിദ്ദീഖ്, നന്ദോത്ത് അഹ്മദ് ഹാജി, കെ.ടി. ചന്ദ്രൻ, താര റഹീം, കണിയാങ്കണ്ടി റഫീഖ്, കെ.ടി. ഷരീഫ്, ശാമിൽ ഇബ്രാഹിം, എം. അഷ്റഫ്, മഹല്ല് പ്രസിഡൻറ് കുന്നോത്ത് അഹ്മദ് ഹാജി, കെ.ടി. മുഹമ്മദ് മുസ്ലിയാർ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.