ആയുർവേദ ചികിത്സക്ക്​ മറ്റിടങ്ങൾ തേടണം; പനമരത്തുകാർ വലയുന്നു

പനമരം: ആയുർവേദ ചികിത്സക്ക് മറ്റിടങ്ങളിലേക്ക് പോകേണ്ടിവരുന്നത് പനമരത്തുകാരെ വലക്കുന്നു. ടൗണിൽ അതിനുള്ള സൗകര്യമൊരുക്കാനുള്ള നടപടി അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നില്ല. പണംമുടക്കി സ്വകാര്യ ക്ലിനിക്കുകളെ ആശ്രയിക്കാൻ ടൗൺ പരിസരത്തുള്ളവർ നിർബന്ധിതരാവുകയാണ്. പനമരം പഞ്ചായത്തിൽ സർക്കാർ ആയുർവേദ ഡിസ്െപൻസറിയുള്ളത് ഏച്ചോത്താണ്. പനമരം ടൗണിലും പരിസരത്തുമുള്ളവർക്ക് ഈ ആശുപത്രിയിലെത്താൻ പെടാപ്പാടുപെടണം. കമ്പളക്കാട് എത്തി, അവിടെനിന്ന് ഏച്ചോത്തേക്ക് പോകുമ്പോൾ 15 കിലോമീറ്ററിലേറെ ദൂരം വരും. തിരിച്ചും ഇത്രയും ദൂരം യാത്രചെയ്യേണ്ടി വരുമ്പോൾ ഏച്ചോത്തെ ഡിസ്െപൻസറിയെ ഒഴിവാക്കുകയാണ് മിക്കവരും ചെയ്യുന്നത്. കണിയാമ്പറ്റ പഞ്ചായത്തി​െൻറ ആയുർവേദ ഡിസ്െപൻസറി നെല്ലിയമ്പത്തിനടുത്തെ കാവടത്തുണ്ട്. അവിടെ പോകാൻ പനമരത്തുകാർക്ക് ടാക്സി വിളിക്കണം. ബസുകൾ കുറവായതാണ് കാരണം. എന്നിട്ടും പനമരത്തുനിന്ന് നിരവധിപേർ കാവടത്ത് പോകുന്നുണ്ട്. ദ്വാരക ആയുർവേദ ഡിസ്െപൻസറിയിലേക്കും പനമരത്തുനിന്ന് രോഗികൾ പോകുന്നു. ദൂരം കൂടുതലാണെങ്കിലും വാഹനസൗകര്യമാണ് ഇവിടെ രോഗികൾ ഉപയോഗപ്പെടുത്തുന്നത്. ആയുർവേദ ഒ.പി ക്ലിനിക് എല്ലാ ദിവസവും ടൗണിൽ ലഭ്യമാകുന്ന രീതിയിലുള്ള നടപടി അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം. വല്ലപ്പോഴും ടൗണിൽ നടക്കുന്ന ആയുർവേദ മെഡിക്കൽ ക്യാമ്പിൽ വൻ ജനപങ്കാളിത്തമാണ് ഉണ്ടാകാറുള്ളത്. അതേസമയം, എല്ലാ ശനിയാഴ്ചകളിലും വയോജനങ്ങൾക്കായി ബസ്സ്റ്റാൻഡ് ഷോപ്പിങ് കോപ്ലക്സിൽ ആയുർവേദ ക്യാമ്പ് നടത്തുന്നതായി പനമരം പഞ്ചായത്ത് പ്രസിഡൻറ് സീന സാജൻ പറഞ്ഞു. എല്ലാവർക്കും വേണ്ടിയുള്ള ഒ.പി ക്ലിനിക് സംബന്ധിച്ച് ആലോചനകൾ നടക്കുകയാണെന്നും അവർ പറഞ്ഞു. കലാകാരദിനാഘോഷം കേണിച്ചിറ: മലയാള കലാകാരന്മാരുടെ ദേശീയ സംഘടനയായ 'നന്മ' കേണിച്ചിറ മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കലാകാരദിനാഘോഷം സംഘടിപ്പിച്ചു. സുൽത്താൻ ബത്തരി താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി പി.കെ. സത്താർ ഉദ്ഘാടനം ചെയ്തു. കേണിച്ചിറ യൂനിറ്റ് അംഗവും വാകേരി ഗവ. ഹൈസ്കൂൾ റിട്ട. അധ്യാപികയുമായ കെ.ജി. സുജാതയുടെ 'നിശീഥിനി...നിനക്കറിയുമോ' കവിത സമാഹാരം ഷാജി പുൽപള്ളി പ്രകാശനം ചെയ്തു. കവി ജാഫർ സാദിഖ് പുസ്തകം ഏറ്റുവാങ്ങി. ജില്ല ആസൂത്രണ ബോർഡ് ഉപാധ്യക്ഷൻ എൻ.പി. വേണുഗോപാൽ പുസ്തകപരിചയം നടത്തി. ജില്ല സെക്രട്ടറി എ.കെ. പ്രമോദ് ഐഡി കാർഡുകൾ വിതരണം ചെയ്തു. കെ.എസ്. ജോസഫ്, കെ.ജി. സുജാത, കെ.ജെ. ദേവസ്യ, ടി.ഐ. ജയിംസ്, പി.ഡി. രമേശ്, പി.എൻ. വിശ്വനാഥൻ എന്നിവർ സംസാരിച്ചു. കാഴ്ചശേഷി ഇല്ലാതിരുന്നിട്ടും അഞ്ച് കവിതസമാഹാരങ്ങൾ പ്രസിദ്ധീകരിച്ച പി.എസ്. നിഷ, 'അരക്കിറുക്കൻ' സിനിമയുടെ സംഗീത സംവിധായകൻ പൗലോസ് ജോൺസ്, പിന്നണിഗായകൻ സരുൺ സോമൻ, സി.ബി.എസ്.ഇ സംസ്ഥാന കലോത്സവത്തിൽ കഴിഞ്ഞ മൂന്നുവർഷമായി ഒന്നാംസ്ഥാനം നേടിയ ആലിൻ ടോൺ എൽദോ എന്നിവരെ ചടങ്ങിൽ അനുമോദിച്ചു. വിവിധ കലാപരിപാടികളും നടന്നു. ആദിവാസി വിഷയങ്ങളിലൂന്നി 'വയനാടും ഗോത്രജനതയും' സെമിനാർ കൽപറ്റ: എസ്.കെ.എം.ജെ സ്കൂൾ ഗ്രൗണ്ടിൽ നടക്കുന്ന പൊലിക 2018 പ്രദർശനമേളയുടെ ഭാഗമായി 'വയനാടും ഗോത്രജനതയും' വിഷയത്തിൽ സെമിനാർ നടത്തി. ആദിവാസികൾ നേരിടുന്ന വിവിധ പ്രശ്നങ്ങൾ ചർച്ചചെയ്ത സെമിനാറിൽ പരിഹാരമാർഗങ്ങളും അടിയന്തര നടപടികളും നിർദേശിക്കപ്പെട്ടു. ഭൂമി, ഭവനം, വിദ്യാഭ്യാസം, ആരോഗ്യം, തൊഴിലും ഉപജീവനവും അടിസ്ഥാന സൗകര്യ വികസനം, കലയും സംസ്കാരവും എന്നീ ഏഴു വിഷയങ്ങളിലൂന്നിയായിരുന്നു സെമിനാർ. ഒന്നാംക്ലാസിൽ പ്രവേശനം നേടുന്ന ആദിവാസി വിദ്യാർഥികളിൽ ഭൂരിഭാഗവും പത്താംതരം വരെ എത്തുന്നില്ലെന്നു സെമിനാർ വിലയിരുത്തി. പഠനാന്തരീക്ഷം, രക്ഷിതാക്കളുടെ പിന്തുണ എന്നീ ഘടകങ്ങൾ കുട്ടികളെ ബാധിക്കുന്നു. പത്താംതരത്തിനുശേഷം ഇഷ്ടവിഷയങ്ങളിൽ പ്രവേശനം ലഭിക്കാത്തതും കൊഴിഞ്ഞുപോവുന്ന കുട്ടികളെ തിരികെയെത്തിക്കുന്നതിനുള്ള വ്യക്തമായ പദ്ധതികളുടെ അഭാവവും പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. ഇതിന് പരിഹാരമായി ജില്ല പഞ്ചായത്ത് ഇത്തവണ സമഗ്രപദ്ധതി തയാറാക്കിയിട്ടുണ്ട്. സ്കൂളിൽനിന്ന് ലഭ്യമാക്കുന്നതിനുപുറമെ രണ്ടുജോടി യൂനിഫോം ജില്ല പഞ്ചായത്ത് നൽകും. മേശ, കസേര അടക്കമുള്ള പഠനോപകരണങ്ങളും നൽകാൻ തീരുമാനിച്ചിട്ടുണ്ടെന്ന് എസ്.എസ്.എ േപ്രാജക്ട് ഓഫിസർ പറഞ്ഞു. ജീവിതശൈലീ രോഗങ്ങൾ ഗോത്രജനതയെ വേട്ടയാടുന്നതായി സെമിനാർ വിലയിരുത്തി. ലഹരിവസ്തുക്കളുടെ അമിതോപയോഗവും ശുചിത്വാവബോധമില്ലാത്തതും ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുന്നു. ആധുനിക ചികിത്സ സംവിധാനങ്ങളോടുള്ള വിമുഖതയും ഗോത്രവിഭാഗങ്ങളിൽ കണ്ടുവരുന്നതായി വിലയിരുത്തലുണ്ടായി. വ്യക്തിശുചിത്വം, പരിസരശുചിത്വം, ശുദ്ധജല ലഭ്യത എന്നീ കാര്യങ്ങൾ ഉറപ്പുവരുത്തുന്നതിന് ഉൗരുകൂട്ടങ്ങളുടെ സഹായത്തോടെ ആരോഗ്യപ്രവർത്തകർ ജാഗ്രതയോടെ പ്രവർത്തിക്കണമെന്നും സെമിനാർ ഓർമിപ്പിച്ചു. ഉയർന്ന യോഗ്യതയുള്ളവരിൽനിന്ന് സ്പെഷൽ റിക്രൂട്ട്മ​െൻറ് നടത്തി ഒഴിവുകൾ യഥാസമയം നികത്തുക, ദേശീയ തൊഴിലുറപ്പ് പദ്ധതിയിൽ എല്ലാ പട്ടികവർഗ കുടുംബങ്ങളെയും അംഗങ്ങളാക്കുക, മൂല്യവർധിത ഉൽപന്നങ്ങൾ ഉണ്ടാക്കാനുള്ള പരിശീലനങ്ങളും ആധുനിക തൊഴിൽ പരിശീലനങ്ങളും നൽകുക, താമസസൗകര്യത്തോടുകൂടിയ സ്ഥിരം മത്സരപ്പരീക്ഷ-തൊഴിൽ പരിശീലന കേന്ദ്രങ്ങൾ ആരംഭിക്കുക, ജൈവകൃഷി രീതികൾ േപ്രാത്സാഹിപ്പിക്കുക എന്നീ നിർദേശങ്ങളുമുയർന്നു. ഗോത്രകലകളുടെ സംരക്ഷണത്തിന് നടപ്പാക്കാവുന്ന പദ്ധതികളും സെമിനാറിൽ നിർദേശിക്കപ്പെട്ടു. പട്ടികവർഗ വികസന ഓഫിസർ സി. ഇസ്മായിൽ വിഷയം അവതരിപ്പിച്ചു. ജില്ല മണ്ണുസംരക്ഷണ ഓഫിസർ പി.യു. ദാസ് മോഡറേറ്ററായിരുന്നു. ഐ.ടി.ഡി.പി െപ്രാജക്റ്റ് ഓഫിസർ പി. വാണിദാസ്, കുടുംബശ്രീ ജില്ല മിഷൻ കോഓഡിനേറ്റർ പി. സാജിത, വിവിധ ആദിവാസി കോളനികളെ പ്രതിനിധീകരിച്ചെത്തിയവർ, പ്രമോട്ടർമാർ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു. പാഠപുസ്തക, യൂനിഫോം വിതരണം കൽപറ്റ: പൊതുവിദ്യാഭ്യാസ ശാക്തീകരണം ലക്ഷ്യമിട്ട് ജില്ലയിൽ വിവിധ പദ്ധതികൾക്ക് തുടക്കമായി. സ്കൂൾ തുറക്കുന്നതിനു മുമ്പുതന്നെ പാഠപുസ്തക, യൂനിഫോം വിതരണം പൂർത്തിയാക്കുകയാണ് ലക്ഷ്യം. േഡ്രാപ്ഔട്ട് ഫ്രീ കാമ്പയിൻ ഈ വർഷം ശക്തമാക്കും. ഇതിനായി നോഡൽ അധ്യാപകരെ നിയമിച്ചിട്ടുണ്ട്. എട്ടുമുതൽ 10 വരെ ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർഥികൾക്കായി പ്രത്യേക പ്രതിഭാപോഷണ പദ്ധതിയാണ് ഒരുങ്ങുന്നത്. കൽപറ്റ ജി.എൽ.പി സ്കൂളിൽ ജില്ല പൊതുവിദ്യാഭ്യാസ വകുപ്പി​െൻറ നേതൃത്വത്തിൽ 2018-19 വർഷത്തെ പാഠപുസ്തകം, യൂനിഫോം, വൃക്ഷത്തൈ വിതരണത്തി​െൻറ ജില്ലതല ഉദ്ഘാടനം നടത്തി. സി.കെ. ശശീന്ദ്രൻ എം.എൽ.എ യൂനിഫോം വിതരണോദ്ഘാടനം നിർവഹിച്ചു. പാഠപുസ്തക വിതരണം ജില്ല പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ എ. ദേവകിയും വൃക്ഷത്തൈ വിതരണം കൽപറ്റ മുനിസിപ്പൽ വൈസ് ചെയർമാൻ കെ.ആർ. രാധാകൃഷ്ണനും നിർവഹിച്ചു. കൽപറ്റ മുനിസിപ്പാലിറ്റി സ്ഥിരം സമിതി ചെയർപേഴ്സൺ ഉമൈബ മൊയ്തീൻകുട്ടി, പി.എ. സുരേഷ്കുമാർ, ഡയറ്റ് പ്രിൻസിപ്പൽ ഇ.ജെ. ലീന, ജി.എൻ. ബാബുരാജ്, വിദ്യാഭ്യാസ ഉപഡയറക്ടർ ടി.എം. ബാബുരാജൻ, രവീന്ദ്രൻ വൈത്തിരി എന്നിവർ സംസാരിച്ചു. .................................................................
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.