പടിഞ്ഞാറത്തറ സഹകരണ ബാങ്ക്​ ഭരണസമിതിയെ പുറത്താക്കണം^ എൽ.ഡി.എഫ്​

പടിഞ്ഞാറത്തറ സഹകരണ ബാങ്ക് ഭരണസമിതിയെ പുറത്താക്കണം- എൽ.ഡി.എഫ് * ബാങ്കിന് മുന്നിൽ 11ന് ധർണ നടത്തും കൽപറ്റ: പടിഞ്ഞാറത്തറ സഹകരണ ബാങ്കിൽ വൻ ക്രമക്കേടുകളും അഴിമതിയും കെണ്ടത്തിയിട്ടും ബാങ്ക് സെക്രട്ടറിക്കെതിരെ നടപടി സ്വീകരിക്കാത്ത ഭരണസമിതിയെ പുറത്താക്കണെമന്ന് എൽ.ഡി.എഫ് പടിഞ്ഞാറത്തറ പഞ്ചായത്ത് കമ്മിറ്റി ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു. ബാങ്കിനെതിരേയുള്ള സഹകരണ നിയമം 65 വകുപ്പ് പ്രകാരമുള്ള അന്വേഷണം ബാങ്ക് ഭരണസമിതിയും സെക്രട്ടറിയും ചേർന്ന് അട്ടിമറിക്കുകയാണ്. കഴിഞ്ഞ അഞ്ചു വർഷമായി ബാങ്കിൽ നടന്ന ക്രമക്കേടുകളെ കുറിച്ചാണ് നിലവിൽ അന്വേഷണം നടക്കുന്നത്. എന്നാൽ, ബന്ധപ്പെട്ട ഫയലുകൾ അന്വേഷണ ഉദ്യോഗസ്ഥർക്ക് നൽകാൻ ഇതുവരെ ബാങ്ക് അധികൃതർ തയാറായിട്ടില്ല. ക്രമക്കേട് കണ്ടെത്തിയതിനെ തുടർന്ന് സസ്പെൻഡ് ചെയ്യാൻ ജോയൻറ് രജിസ്ട്രാർ ഉത്തരവ് പുറപ്പെടുവിച്ച സെക്രട്ടറിക്കെതിരേ ബാങ്ക് ഭരണസമിതി നടപടിയെടുക്കുന്നുമില്ല. ബാങ്ക് സെക്രട്ടറി ഭാര്യയുടെ പേരിൽ മതിയായ രേഖകളില്ലാതെ 15 ലക്ഷം രൂപ വായ്പ എടുത്തിട്ടുണ്ട്. അത് കുടിശ്ശികയാക്കി പലിശയിലും പിഴപ്പലിശ ഇനങ്ങളിൽ സർക്കാർ ആനുകൂല്യം പറ്റിയതായി ജോയൻറ് രജിസ്ട്രാറുടെ അന്വേഷണത്തിൽ കണ്ടെത്തുകയും ചെയ്തിരുന്നു. സഹകരണ ബൈലോക്ക് എതിരായി ജില്ല ബാങ്കിൽ നിന്നും ലഭിച്ച മൂന്നു കോടി രൂപയിൽ ഒരു കോടി രൂപ മൂന്ന് പേർക്ക് മാത്രമായി നൽകിയതിലും അഴിമതി നടന്നിട്ടുണ്ട്. ബാങ്കി​െൻറ പന്തിപ്പൊയിൽ, പടിഞ്ഞാറത്തറ ഈവനിങ് ശാഖകളുടെ നിർമാണ പ്രവർത്തനവുമായി ബന്ധപ്പെട്ട വാല്വേഷൻ സർട്ടിഫിക്കറ്റുകൾ ഇതുവരെ ജോയൻറ് രജിസ്ട്രാർ ഓഫിസിൽ നൽകിയിട്ടില്ല. ബാങ്ക് ഓഡിറ്റോറിയം നിർമിക്കുന്നതിന് പഞ്ചായത്തി​െൻറ അനുമതി വാങ്ങിയിട്ടില്ല. ഓഡിറ്റോറിയം പൊളിച്ചുമാറ്റാൻ പഞ്ചായത്ത് നോട്ടീസ് നൽകിയിരിക്കുകയാണ്. ബാങ്കിലെ സ്വർണപ്പണയം ലേലം ചെയ്തതി​െൻറ രേഖകൾ ഒന്നും അന്വേഷണ ഉദ്യോഗസ്ഥർക്ക് നൽകാത്തത് അഴിമതി നടന്നുവെന്നതി​െൻറ തെളിവാണെന്നും ഭാരവാഹികൾ പറഞ്ഞു. അന്വേഷണം അട്ടിമറിക്കാനുള്ള ഭരണസമിതി ശ്രമത്തിൽ പ്രതിഷേധിച്ച് വെള്ളിയാഴ്ച ബാങ്കിന് മുന്നിൽ സായാഹ്ന ധർണ നടത്തും. തുടർന്നും നടപടി സ്വീകരിച്ചില്ലെങ്കിൽ ബാങ്ക് ഉപരോധമടക്കമുള്ള സമരങ്ങൾ ആരംഭിക്കുമെന്നും ഭാരവാഹികൾ പറഞ്ഞു. വാർത്ത സമ്മേളനത്തിൽ കെ. രവീന്ദ്രൻ, പ്രദീപൻ കാവര, കെ. രാജീവൻ എന്നിവർ പങ്കെടുത്തു. ആരോപണങ്ങൾ അടിസ്ഥാനരഹിതം- ഭരണസമിതി കല്‍പറ്റ: പടിഞ്ഞാറത്തറ സര്‍വിസ് സഹകരണ ബാങ്കിനെതിരെയുള്ള ആരോപണം അടിസ്ഥാനരഹിതവും രാഷ്ട്രീയപ്രേരിതവുമാണെന്ന് ഭരണസമിതി ഭാരവാഹികള്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. ബാങ്കിനെ തകര്‍ക്കുകയാണ് അവരുടെ ലക്ഷ്യം. 2015-16ല്‍ രണ്ട് പുതിയ ബ്രാഞ്ചുകള്‍ ആരംഭിക്കുകയും ഒരു ഓഡിറ്റോറിയം പണിതീര്‍ക്കുകയും ചെയ്തിരുന്നു. പന്തിപ്പൊയില്‍ ബ്രാഞ്ചിന് 10,58,000 രൂപ, പടിഞ്ഞാറത്തറ സായാഹ്ന ശാഖക്ക് 8,50,000 രൂപയും അനുവദിച്ചു കിട്ടുകയും 2016ല്‍ പ്രവര്‍ത്തനം ആരംഭിക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ രണ്ടു വര്‍ഷവും ഈ ബ്രാഞ്ചുകള്‍ ലാഭത്തിലാണ്. വായ്പ നല്‍കിയതിലും പ്രവൃത്തികളിലും സുതാര്യമായ നടപടികളാണ് ബാങ്ക് നടത്തിയത്. സെക്രട്ടറിയുടെ ഭാര്യ വീട് നിര്‍മാണത്തിന് വാങ്ങിയ വായ്പക്ക് മൂന്നു വര്‍ഷം കാലാവധിയും 14 ശതമാനം പലിശയും മൂന്ന് ശതമാനം പിഴപലിശയുമാണ്. സര്‍ക്കാര്‍ ഉത്തരവ് പ്രകാരം ഇവര്‍ക്ക് 1,16,000 ഇളവ് നല്‍കി. 6,70,000 പലിശയും മുതലും അടച്ച് വായ്പ തീര്‍ക്കുകയും ചെയ്തു. ഈ വര്‍ഷം ഒമ്പത് ലക്ഷം രൂപയോളം പലര്‍ക്കും സര്‍ക്കാര്‍ ഉത്തരവ് പ്രകാരം പിഴ പലിശ ഇളവ് നല്‍കിയിട്ടുണ്ട്. ഈ വര്‍ഷം വായ്പ നല്‍കുന്നതിന് 24.5 കോടി രൂപ അനുവദിച്ചു കിട്ടിയിട്ടുണ്ട്. എല്ലാ വായ്പകളും ബാങ്കില്‍ നല്‍കുന്നത് ഭരണസമിതി പാസാക്കിയതിനുശേഷമാണ്. ഇങ്ങനെ കൊടുത്ത ശേഷം ജില്ല സഹകരണ ബാങ്കി​െൻറ ഇന്‍സ്‌പെക്ടര്‍ പരിശോധിച്ച് ഒപ്പിട്ട് തരുന്ന അനുമതി രേഖ പ്രകാരം കല്‍പറ്റ മെയിന്‍ ബ്രാഞ്ചാണ് വായ്പ അനുവദിച്ചു തരുന്നത്. സഹകരണ വകുപ്പി​െൻറയും ഓഡിറ്റ് സെക്ഷ​െൻറയും ജില്ല സഹകരണ ബാങ്കി​െൻറയും പരിശോധന മാസം തോറും നടക്കാറുണ്ട്. ഇതിലൊന്നും പറയാത്ത കുറ്റങ്ങളാണ് വകുപ്പ് 65 പ്രകാരം അന്വേഷണം നടത്തിയ ഉദ്യോഗസ്ഥന്‍ റിപ്പോര്‍ട്ട് ചെയ്തു എന്ന് പറയപ്പെടുന്നത്. ബാങ്കിൽ എല്‍.ഡി.എഫ് ഭരണം കൊണ്ടുവരാന്‍ സഹകരണ വകുപ്പിലെ ചില ഉദ്യോഗസ്ഥരും പടിഞ്ഞാറത്തറയിലെ ചില സി.പി.എം നേതാക്കളും പന്തിപ്പൊയിലിലെ ലീഗില്‍നിന്ന് പുറത്താക്കിയ ഒരാളും ചേര്‍ന്നാണ് പ്രവര്‍ത്തനം നടത്തി വരുന്നതെന്ന് അവര്‍ ആരോപിച്ചു. വാര്‍ത്തസമ്മേളനത്തില്‍ പ്രസിഡൻറ് പി. അബു, വൈസ്പ്രസിഡൻറ് പി. അബ്ദുറഹിമാന്‍, സെക്രട്ടറി പി. മമ്മൂട്ടി എന്നിവര്‍ പങ്കെടുത്തു. ----------------------------------- --------- സമരസഹായസമിതി പദയാത്ര ആരംഭിച്ചു കല്‍പറ്റ: കാഞ്ഞിരത്തിനാല്‍ ജോര്‍ജി​െൻറ ഭൂമിപ്രശ്‌നത്തിന് ശാശ്വത പരിഹാരം ആവശ്യപ്പെട്ട് ജോർജി​െൻറ ഭൂമിയില്‍ നിന്നും സമരസഹായസമിതി പദയാത്ര ആരംഭിച്ചു. ഫാ. മാത്യു കാട്ടറത്ത് ഉദ്ഘാടനം ചെയ്തു. ബോസ് വട്ടമറ്റത്തിൽ അധ്യക്ഷത വഹിച്ചു. അഡ്വ. ബിനോയ് സംസാരിച്ചു. വിവിധ കേന്ദ്രങ്ങളിൽ സ്വീകരണം ഏറ്റുവാങ്ങി ദ്വാരകയിൽ സമാപിച്ചു. സമാപനം അഡ്വ. വി.ടി. പ്രദീപ്കുമാർ ഉദ്ഘാടനം ചെയ്തു. പി.പി. ഷൈജൽ അധ്യക്ഷത വഹിച്ചു. വിവിധ കേന്ദ്രങ്ങളിൽ വി.എസ്. ജോസഫ്, ചാക്കോ, സാം പി. മാത്യു, പി.ടി. പ്രേമാനന്ദൻ, ജോസ് പുന്നക്കൽ, മുകുന്ദൻ, ഗഫൂർ വെണ്ണിയോട്, ജോസ് പാലയണ, സി.എച്ച്. റഹീം, വർക്കി ആമ്പശോരി, എൻ.എ. വർഗീസ് എന്നിവർ സംസാരിച്ചു. ബുധനാഴ്ച രാവിലെ നാലാംമൈലില്‍ നിന്നും ആരംഭിക്കുന്ന യാത്ര വൈകീട്ട് കണിയാമ്പറ്റയില്‍ സമാപിക്കും. വ്യാഴാഴ്ച രാവിലെ കമ്പളക്കാട് നിന്നും ആരംഭിക്കുന്ന പദയാത്ര ബഹുജനമാര്‍ച്ചായി ഉച്ചയോടെ കലക്‌ടറേറ്റിലെത്തും. TUEWDL13 പദയാത്ര ഫാ. മാത്യു കാട്ടറത്ത് ഉദ്ഘാടനം ചെയ്യുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.