ദേശീയതലത്തിലും ന്യൂനപക്ഷ രാഷ്​ട്രീയത്തിന് പ്രസക്തി വർധിക്കുന്നു ^ഇ.ടി. മുഹമ്മദ് ബഷീർ

ദേശീയതലത്തിലും ന്യൂനപക്ഷ രാഷ്ട്രീയത്തിന് പ്രസക്തി വർധിക്കുന്നു -ഇ.ടി. മുഹമ്മദ് ബഷീർ നാദാപുരം: കേരളത്തിലെ ന്യൂനപക്ഷങ്ങൾക്ക് അസ്തിത്വം ഉണ്ടാക്കിക്കൊടുത്ത മുസ്‌ലിം ലീഗി​െൻറ പ്രവർത്തനം രാജ്യത്തെ ഇതര സംസ്ഥാനങ്ങളിലും സജീവമായിട്ടുണ്ടെന്നും രാജ്യത്തി​െൻറ വിവിധ ഭാഗങ്ങളിൽ കഷ്ടത അനുഭവിക്കുന്നവർക്ക് സാന്ത്വനമായി ലീഗ് മാത്രമാണുള്ളതെന്നും ദേശീയ ഓർഗനൈസിങ് സെക്രട്ടറി ഇ.ടി. മുഹമ്മദ് ബഷീർ എം.പി. ഇന്ത്യയുടെ കെട്ടുറപ്പ് തകർക്കാൻ ശ്രമിക്കുന്ന ഫാഷിസ്റ്റ് ഭരണകൂടത്തിനെതിനെതിരെ മതേതര ഐക്യനിര രൂപപ്പെടണമെന്നും അദ്ദേഹം പറഞ്ഞു. നാദാപുരം നിയോജക മണ്ഡലം മുസ്ലിം ലീഗ് സമഗ്രം സമ്പൂർണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മണ്ഡലം പ്രസിഡൻറ് സൂപ്പി നരിക്കാട്ടേരി അധ്യക്ഷത വഹിച്ചു. ജില്ല വൈസ് പ്രസിഡൻറ് പി. ശാദുലി പതാക ഉയർത്തി. പാറക്കൽ അബ്ദുല്ല എം.എൽ.എ, ലീഗ് ജില്ല പ്രസിഡൻറ് ഉമ്മർ പാണ്ടികശാല, വൈസ് പ്രസിഡൻറ് അഹമ്മദ് പുന്നക്കൽ എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി എൻ.കെ. മൂസ സ്വാഗതവും ട്രഷറർ അബ്ദുല്ല വയലോളി നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.