എ പ്ലസ്​ വിജയികളെ ആദരിക്കുന്നു

ആയഞ്ചേരി: എസ്.എസ്.എൽ.സി പരീക്ഷയിൽ പഞ്ചായത്തിൽനിന്ന് മുഴുവൻ വിഷയത്തിലും എ പ്ലസ് നേടിയ കുട്ടികളെ ആയഞ്ചേരി ന്യൂസ് വാട്സ്ആപ് കൂട്ടായ്മ ആദരിക്കുന്നു. എസ്.എസ്.എൽ.സി ജയിച്ച ഗ്രൂപ് അംഗങ്ങളുടെ മക്കൾക്കും സഹോദരങ്ങൾക്കും അവാർഡ് നൽകും. വിജയികളോ രക്ഷിതാക്കളോ മേയ് 15നു മുമ്പ് മാർക്ക് ലിസ്റ്റി​െൻറ കോപ്പി 9446454233 എന്ന നമ്പറിലേക്ക് വാട്സ്ആപ് ചെയ്യണം. ഈ നമ്പറിലേക്ക് വിളിച്ചാലും മതി. ഈന്തോലപ്പന്തലൊരുക്കി തിരുവള്ളൂരിൽ നാടകക്കളരി തിരുവള്ളൂർ: ഈന്തോലപ്പന്തലൊരുക്കി നടത്തിയ നാടകക്കളരി വേറിട്ട അനുഭവമായി. തിരുവള്ളൂർ തിരുവരങ്ങ് തിയറ്റർ ഗ്രൂപ്പാണ് 'കുരുത്തോല' എന്നപേരിൽ നാടക ക്യാമ്പ് നടത്തിയത്. ക്യാമ്പിനെത്തിയവർക്ക് ചക്കപ്പുഴുക്കും കഞ്ഞിയുമായിരുന്നു ലഘുഭക്ഷണം. പിന്നെ കുത്തരിച്ചോറും ചക്കക്കുരു കറിയും പായസവുമായപ്പോൾ പങ്കെടുത്ത കുട്ടികൾക്ക് നവ്യാനുഭവമായി. പഴമയിലേക്കുള്ള ഈ തിരിച്ചുപോക്കിൽ നാട്ടുകാരും പങ്കാളികളായി. പഴയകാല നാടക പ്രവർത്തകരായ എം. ബാലകൃഷ്ണൻ, കണ്ടിയിൽ രാമചന്ദ്രൻ, എം. കുഞ്ഞിക്കണ്ണൻ വൈദ്യർ എന്നിവർക്കുള്ള സ്മരണാഞ്ജലി കൂടിയായ ക്യാമ്പ് നാടക സംവിധായകൻ ജയൻ തിരുമന ഉദ്ഘാടനം ചെയ്തു. സി.കെ. ഷിബു അധ്യക്ഷത വഹിച്ചു. ഒ.കെ. പ്രമോദ്, കെ.വി. ജിതേഷ് എന്നിവർ സംസാരിച്ചു. ലിനീഷ് നരയംകുളം, മഹേഷ് പേരാമ്പ്ര, ശ്രീജിത്ത് ഉറുമാണ്ടി എന്നിവർ കുട്ടികളുമായി സംവദിച്ചു. പ്രതിഭകളെ ആദരിച്ചു തിരുവള്ളൂർ: സിവിൽ സർവിസ് പരീക്ഷയിൽ ഉന്നത വിജയം നേടിയ ഷാഹിദ് ടി. കോമത്തിന് ഗ്രാമപഞ്ചായത്തി​െൻറ നേതൃത്വത്തിൽ പൗരസ്വീകരണം നൽകി. സംസ്ഥാന കുടുംബശ്രീ കലാമേളയിൽ കഥാപ്രസംഗത്തിൽ രണ്ടാം സ്ഥാനം നേടിയ നിർമല സുരേഷിനെയും ദേശീയ സ്റ്റാമ്പ് രൂപകൽപനയിൽ ജേതാവായ വൈശാഖിനെയും ചടങ്ങിൽ ആദരിച്ചു. ജില്ല പഞ്ചായത്ത് അംഗം ആർ. ബാലറാം ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എ. മോഹനൻ ഉപഹാരം നൽകി. തോടന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് തിരുവള്ളൂർ മുരളി മുഖ്യാതിഥിയായി. ടി.കെ. ബാലൻ, പി.കെ. ഗീത, എഫ്.എം. മുനീർ, ഡി. പ്രജീഷ്, ആർ.കെ. ചന്ദ്രൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.