എം.എസ്​.എഫ് മേഖല സമ്മേളനം

കുറ്റ്യാടി: എം.എസ്.എഫ് മേഖല സമ്മേളനം മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന സീനിയർ വൈസ് പ്രസിഡൻറ് നജീബ് കാന്തപുരം ഉദ്ഘാടനം ചെയ്തു. എം.എസ്.എഫ് മണ്ഡലം പ്രസിഡൻറ് സി.എം. റഷാദ് അധ്യക്ഷത വഹിച്ചു. ദേശീയ വൈസ് പ്രസിഡൻറ് ഫൈസൽ ബാബു, ബിലാൽ മുഹമ്മദ് പാലക്കാട്, കെ.ടി. അബ്ദുറഹ്മാൻ, അനസ് കടലാട്ട്, കെ.സി. മുജീബ്റഹ്മാൻ, ലത്തീഫ് തുറയൂർ, കെ.വി. തൻവീർ, നൗഷാദ് തയ്യിൽ, പി.സി. സാലി, സി.കെ. നൗഫൽ, പി. അമ്മദ്, ഒ.സി. കരീം എന്നിവർ സംസാരിച്ചു. വിദ്യാർഥി റാലിക്ക് വി.എം. റഷാദ്, കെ.വി. ഹൈജാസ്, മഹ്മൂദ്, മുഫീദു റഹ്മാൻ, മുഅമ്മർ കുറുങ്ങോട്ട് എന്നിവർ നേതൃത്വം നൽകി. 'ഔഷധ സാക്ഷരത പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തണം' കുറ്റ്യാടി: ഔഷധങ്ങളെയും അവയുടെ ഉപയോഗ-ദുരുപയോഗങ്ങളെയും കുറിച്ച് അറിവുകൾ പകരുന്നതിന് ഔഷധ സാക്ഷരത സ്കൂൾ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തണമെന്ന് മരുതോങ്കരയിൽ നടന്ന ൈപ്രവറ്റ് ഫാർമസിസ്റ്റ് അസോസിയേഷൻ (കെ.പി.പി.എ) ജില്ല ദ്വിദിന നേതൃ പരിശീലന ക്യാമ്പ് ആവശ്യപ്പെട്ടു. സംസ്ഥാന ഫാർമസി കൗൺസിൽ പ്രസിഡൻറ് ഒ.സി. നവീൻചന്ദ് ഉദ്ഘാടനം ചെയ്തു. ജയൻ കോറോത്ത് അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ.എം. സതി മുഖ്യാതിഥിയായി. അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ഗലീലിയോ ജോർജ്, കെ.ടി. മുരളി, എം. ജിജീഷ്, ടി.വി. ഗംഗാധരൻ, എൻ. നിധീഷ്, പി. അനില, സി.സി. ഉഷ എന്നിവർ സംസാരിച്ചു. ജില്ല ലേബർ ഓഫിസർ പി. സന്തോഷ്കുമാർ, ഡോ. സി.ആർ. ബിജു, ടി. സതീശൻ, മണലിൽ മോഹനൻ, എം.ആർ. അജിത്ത് കിഷോർ, കെ.എം. സുനിൽകുമാർ എന്നിവർ സംസാരിച്ചു. മെഡിക്കൽ ഷോപ്പുകളിൽ മുഴുസമയവും ഫാർമസിസ്റ്റി​െൻറ സേവനം ഉറപ്പുവരുത്തുക, കോഴിക്കോടിന് അനുവദിച്ച ഔഷധ ഗുണനിലവാര പരിശോധന കേന്ദ്രവുമായി ബന്ധപ്പെട്ട തടസ്സങ്ങൾ നീക്കുക എന്നീ ആവശ്യങ്ങളും ഉന്നയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.