ഓവുചാൽ നിർമാണത്തിൽ അശാസ്ത്രീയത; നിർമാണം നിർത്തിവെക്കണമെന്നാവശ്യം

കക്കട്ടിൽ: കുന്നുമ്മൽ പഞ്ചായത്തിലെ പത്താം വാർഡിൽ കുളങ്ങരത്ത് നടുവിലക്കണ്ടി റോഡി​െൻറ ഭാഗമായി നിർമിക്കുന്ന ഓവുചാലി​െൻറ അശാസ്ത്രീയത ചൂണ്ടിക്കാട്ടിയിട്ടും അധികൃതർ മാറ്റാൻ തയാറാവാത്തതിനെതിരെ നാട്ടുകാർ രംഗത്തെത്തി. എം.എൽ.എയുടെ ആസ്തിവികസന ഫണ്ടിൽനിന്ന് 10 ലക്ഷം അനുവദിച്ച റോഡിനോട് ചേർന്ന ഓവുപാലത്തിൽനിന്ന് ഓവുചാൽ നിർമിക്കാതിരുന്നാൽ വെള്ളം റോഡിലൂടെ ഒഴുകുമെന്ന് പരിസരവാസികൾ ചൂണ്ടിക്കാട്ടിയിരുന്നു. നിലവിലെ രീതിയിൽ പണി പൂർത്തിയായാൽ ഭാരംകയറ്റിയ വാഹനങ്ങൾ റോഡിലിറങ്ങുന്നതോടെ തകരുമെന്നും ആക്ഷേപമുണ്ട്. അശാസ്ത്രീയമായി പണി പൂർത്തിയാക്കുന്നതിനുപകരം മഴവെള്ളം പൂർണമായും ഓവുചാലിലൂടെ ഒഴുക്കുന്നതരരത്തിൽ റോഡ് നിർമാണം നടത്തണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. ആവോലം കൂട്ടായ്മ രണ്ടുലോഡ് മാലിന്യം നീക്കി നാദാപുരം: ആവോലത്ത് പ്രദേശവാസികളുടെ കൂട്ടായ്മയിൽ രണ്ടുലോഡ് അജൈവ-പ്ലാസ്റ്റിക് മാലിന്യം കയറ്റിയയച്ചു. വിദ്യ, ഉഷസ്, പ്രഭാത് െറസിഡൻസ് അസോ. സംയുക്ത സംരംഭമായ ആവോലം കൂട്ടായ്മയുടെ നേതൃത്വത്തിലാണ് മാലിന്യം ശേഖരിച്ചത്. എം.പി. പ്രഭാകരൻ ഫ്ലാഗ് ഓഫ് ചെയ്തു. കെ. ഹേമചന്ദ്രൻ, അനു പാട്യംസ്, മധുമോഹനൻ, കെ. രവീന്ദ്രൻ, കുട്ടങ്ങാത്ത് ഭാസകരൻ, കളത്തിൽ മൊയ്തു ഹാജി, വി.കെ. കൃഷ്ണൻ, കെ.പി. സുരേഷ്, കെ.വി. രാജൻ, നന്തോത്ത് ചന്ദ്രൻ, ഷൈജ, കെ.വി. നിഷ, പി.പി. ഉഷ തുടങ്ങിയവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.