ജി.എസ്​.ടി സേവനത്തിന്​ ടാക്സ് കോര്‍ണര്‍

കോഴിക്കോട്: സംസ്ഥാന ചരക്കു സേവന നികുതി വകുപ്പ് ജവഹർ നഗർ ഡെപ്യൂട്ടി കമീഷണര്‍ ഓഫിസില്‍ ടാക്സ് കോര്‍ണര്‍ പ്രവര്‍ത്തനം തുടങ്ങി. ഉത്തരമേഖല ഡെപ്യൂട്ടി കമീഷണര്‍ ആര്‍. രാജേഷ് ഉദ്ഘാടനം ചെയ്തു. ജില്ല ഡെപ്യൂട്ടി കമീഷണര്‍ ബിജോയ് ടി. നായര്‍ അധ്യക്ഷത വഹിച്ചു. ജിനോ ആൻറണി, ഷിജോയ് ജെയിംസ്, വിജയകുമാര്‍ എന്നിവര്‍ സംസാരിച്ചു. ജി.എസ്.ടി നിയമങ്ങൾ, ഇ-വേ ബില്‍ തുടങ്ങിയ വിഷയങ്ങളിലെ സംശയങ്ങള്‍ ദൂരീകരിക്കാന്‍ നിലവിലുള്ള ഹെൽപ് ഡെസ്ക് സംവിധാനങ്ങള്‍ സംയോജിപ്പിച്ചാണ് ടാക്സ് കോര്‍ണര്‍ ഏര്‍പ്പെടുത്തിയത്. ജി.എസ്.ടിയിലെ വിവിധ ഓണ്‍ലൈന്‍ സേവനങ്ങളെപ്പറ്റിയുള്ള അടിസ്ഥാന വിവരങ്ങള്‍ ജി.എസ്.ടി കോര്‍ണറില്‍ ലഭ്യമാണ്. ബില്‍ നല്‍കാത്ത വ്യാപാരികളെക്കുറിച്ചുള്ള പരാതികൾ ഉപഭോക്താക്കള്‍ക്ക് ഡെപ്യൂട്ടി കമീഷണര്‍ ഓഫിസില്‍ നൽകാം. ജി.എസ്.ടി ഹെൽപ് ലൈന്‍ നമ്പര്‍: 8330011251, ഇ-വേ ബില്‍ ഹെൽപ് ലൈന്‍ നമ്പര്‍: 9400246952.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.