നെറ്റ്​ തകരാർ: റേഷൻ കിട്ടാത്ത അവസ്​ഥ പരിഹരിക്കണമെന്ന്​ താലൂക്ക് വികസന സമിതി

കോഴിക്കോട്: റേഷൻ കടകളിൽ നെറ്റ് കണക്ഷനില്ലാതെവരുന്ന സാഹചര്യത്തിൽ സാധനം വിതരണം ചെയ്യുന്നതിന് ബുദ്ധിമുട്ടുണ്ടാകുന്നുവെന്നും ഇതിന് അടിയന്തര പരിഹാരം കണ്ടെത്തണമെന്നും താലൂക്ക് വികസന സമിതി യോഗം ആവശ്യപ്പെട്ടു. ജില്ലയിൽ നിരവധി കടകളിൽ ഇക്കാരണത്താൽ റേഷൻ തടസ്സപ്പെെട്ടന്ന് പരാതി ഉയർന്നിരുന്നു. നിരന്തരം നോട്ടീസ് നൽകിയിട്ടും പി.ഡബ്യു.ഡി ഉദ്യോഗസ്ഥർ താലൂക്ക് വികസന സമിതി യോഗത്തിൽ പങ്കെടുക്കാത്തതിനെ യോഗം കുറ്റപ്പെടുത്തി. തഹസിൽദാർ കെ.ടി. സുബ്രഹ്മണ്യൻ, മുഹമ്മദ് പുത്തൂർമഠം, കെ. മോഹനൻ, എൻ. സഖീഷ് ബാബു, ഇയ്യക്കുന്നത് നാരായണൻ, സി. അമർനാഥ്, ടി. മുഹമ്മദലി എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.