ഇ.എ.സി.ഐ ഉദ്ഘാടനവും വെബ്‌സൈറ്റ് പ്രകാശനവും

കോഴിക്കോട്: ഗോത്ര-നാടോടി കലകളെ പരിചയപ്പെടുത്തുന്ന എത്‌നിക് ആര്‍ട്‌സ് കൗണ്‍സില്‍ ഓഫ് ഇന്ത്യ(ഇ.എ.സി.ഐ)യുടെ ഔദ്യോഗിക ഉദ്ഘാടനവും വെബ്‌സൈറ്റ് പ്രകാശനവും കോഴിക്കോട് സാമൂതിരി രാജാവ് കെ.സി. ഉണ്ണി അനുജന്‍ നിര്‍വഹിച്ചു. പ്രസ്‌ക്ലബ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ ഇ.എ.സി.എ ലോഗോ പ്രകാശനം ഇടുക്കി ഗോത്രവര്‍ഗ രാജാവ് കോവില്‍മല രാമന്‍ രാജമന്നാന്‍, സാമൂതിരിയന്‍സ് ഗുരുവായൂരപ്പന്‍ കോളജ് മുന്‍ പ്രിന്‍സിപ്പല്‍ ഡോ. മാധവിക്കുട്ടിക്ക് നല്‍കി നിർവഹിച്ചു. തനത് വംശീയ ഗോത്രകലകളുടെ സംരക്ഷണവും പ്രചാരണവും ലക്ഷ്യമാക്കി കഴിഞ്ഞ വര്‍ഷം രൂപവത്കരിച്ച എത്‌നിക് ആര്‍ട്‌സ് കൗണ്‍സില്‍ഓഫ് ഇന്ത്യയുടെ പ്രവര്‍ത്തനങ്ങള്‍ രാജ്യത്തിനകത്തും പുറത്തും വ്യാപിപ്പിക്കുന്നതി​െൻറ ആദ്യഘട്ടമായാണ് വെബ്‌സൈറ്റ് (www.eaci.in) ആരംഭിച്ചത്. നാടന്‍-ഗോത്ര കലകളെ ആഗോളതലത്തില്‍ പരിചയപ്പെടുത്തുക, പഠന ഗവേഷണങ്ങള്‍ക്കായി സര്‍വകലാശാല ഉള്‍പ്പെടെയുള്ള വിവിധ സ്ഥാപനങ്ങളും സംഘങ്ങളും രൂപവത്കരിക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് എത്‌നിക് ആര്‍ട്‌സ് രൂപവത്കൃതമായത്. വാര്‍ത്തസമ്മേളനത്തില്‍ മൂര്‍ക്കനാട് പീതാംബരന്‍, ഡയറക്ടര്‍ ഇസ്ഹാഖ് ഈശ്വരമംഗലം, ഡോ. അരവിന്ദാക്ഷന്‍, രാമവർമ എന്നിവർ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.