കൂടുതൽ പേരിലേക്ക് മധുരവുമായി സുലൈമാനി: പദ്ധതി വിപുലമാക്കുന്നു

കോഴിക്കോട്: വിശക്കുന്നവർക്ക് ഭക്ഷണം ഒരുക്കി ജില്ലയുടെ അഭിമാന പദ്ധതിയായ ഓപറേഷൻ സുലൈമാനി കൂടുതൽ വിപുലീകരിക്കുന്നു. ഇതി​െൻറ ഭാഗമായി കോട്ടപ്പറമ്പ് ഹോസ്പിറ്റലിൽ സുലൈമാനി കൂപ്പൺ വിതരണകേന്ദ്രം കലക്ടർ യു.വി. ജോസ് ഉദഘാടനം ചെയ്തു. നഗരത്തിൽ എത്തുന്ന ആരും പട്ടിണി കിടക്കേണ്ടിവരരുത് എന്ന ലക്ഷ്യത്തോടെയാണ് ഓപറേഷൻ സുലൈമാനി പദ്ധതി ആരംഭിച്ചത്. വില്ലേജ് ഓഫിസുകൾ, താലൂക്ക് ഓഫിസ്, കലക്ടറേറ്റ്, െതരഞ്ഞെടുക്കപ്പെട്ട ഹോട്ടലുകൾ എന്നിവ മുഖേന വിതരണം ചെയ്യുന്ന കൂപ്പണുകൾ ഉപയോഗിച്ച് നഗരത്തിലെ അമ്പതോളം ഹോട്ടലുകളിൽനിന്ന് വിശക്കുന്നവർക്കു ഭക്ഷണം സൗജന്യമായി ലഭിക്കും. വടകര, കുറ്റ്യാടി, ബാലുശ്ശേരി തുടങ്ങിയ സ്ഥലങ്ങളിൽ പരീക്ഷണാടിസ്ഥാനത്തിൽ കൂപ്പണുകൾ വിതരണം ചെയ്തു. ഒരുമാസത്തിനകം ഈ കേന്ദ്രങ്ങളിലും സ്ഥിരമായി കൂപ്പണുകൾ ലഭ്യമാക്കാനുള്ള നടപടി ആരംഭിക്കും. ഹോസ്പിറ്റൽ സൂപ്രണ്ട് ഡോ. കെ.സി. രമേശ്, ഡപ്യൂട്ടി സൂപ്രണ്ട് ടി. മോഹൻദാസ്, ഹോസ്പിറ്റൽ ആർ.എം.ഒ എം.എം. സുചരിത, പി.വി. സുഹൈൽ, വർക്കിങ് പ്രസിഡൻറ് ഷമീർ, സിറ്റി മേഖല പ്രസിഡൻറ് മുകുന്ദൻ ശരവണ, സെക്രട്ടറി അനീഷ്, ട്രഷറർ ഹമീദ് ടോപ്ഫോം, ജിഗേഷ് മൊടുവിൽ, ബിജു മലബാർ, ഗിരീഷ്, ഫസൽ, ഫിൽഹാദ്, ശക്തിധരൻ, രാജേഷ്, ജയേന്ദ്രൻ, ഡോ.അജിത, തുടങ്ങിയവർ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.