അലുമിനിയം ഫാബ്രിക്കേഷന്‍ തൊഴിലാളികള്‍ക്ക് ക്ഷേമനിധി ഏര്‍പ്പെടുത്തണമെന്ന്

കോഴിക്കോട്: അലുമിനിയം ലേബര്‍ കോണ്‍ട്രാക്‌ടേഴ്‌സ് അസോസിയേഷന്‍ ഭാരവഹികൾ വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു. അലുമിനിയം ജോലിക്കാവശ്യമായ അസംസ്‌കൃത വസ്തുക്കള്‍ക്ക് മാനദണ്ഡമില്ലാതെ വില വര്‍ധിപ്പിക്കുകയാണ് കുത്തക കമ്പനികള്‍. ഫാബ്രിക്കേഷന്‍ തൊഴിലിനെ സര്‍ക്കാര്‍ ഇതുവരെ അംഗീകരിച്ചിട്ടില്ല. തൊഴില്‍ മേഖല നേരിടുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ബുധനാഴ്ച സെക്രട്ടേറിയറ്റിനു മുമ്പിലും ജില്ല കേന്ദ്രങ്ങളിലും ധര്‍ണ നടത്തും. രാവിലെ 10ന് കലക്ടറേറ്റിനു മുമ്പില്‍ നടക്കുന്ന ധര്‍ണ സംസ്ഥാന വൈസ് പ്രസിഡൻറ് ബെന്നി കുറുമ്പിലക്കാട് ഉദ്ഘാടനം ചെയ്യുമെന്നും ഭാരവാഹികൾ അറിയിച്ചു. വാർത്തസമ്മേളനത്തിൽ നൗഷാദ് താമരശ്ശേരി, സയ്യിദ് ഉമര്‍ തങ്ങള്‍, ഹാഫിസ് ഇബ്രാഹീം, ടി.പി. ഹരി തുടങ്ങിയവര്‍ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.