ലോകകപ്പ്​: ആരാധകോത്സവത്തിന്​ കൊടിയേറ്റം

കോഴിക്കോട്: കാൽപ്പന്തുകളിയുടെ മഹാമാമാങ്കമായ ലോകകപ്പി​െൻറ കിക്കോഫിന് അഞ്ചാഴ്ച ബാക്കിനിൽക്കെ ആരാധകരുടെ ആവേശപ്പോരിന് തുടക്കമായി. പതിവുപോലെ ഫ്ലക്സ് ബോർഡുകളുമായാണ് ആരാധകോത്സവത്തിന് കൊടിയേറിയത്. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ഫുട്ബാൾ 'ഭ്രാന്തന്മാർ' സ്ഥാപിച്ച ബോർഡുകളിൽ ആരാധനയും എതിർ ടീമിനോടുള്ള ശത്രുതയും വെല്ലുവിളിയും നിറഞ്ഞുനിൽക്കുകയാണ്. റഷ്യയിൽ പുതിയ വിപ്ലവം തീർക്കുമെന്നും എതിരാളികളെ കണ്ടംവഴി ഒാടിക്കുെമന്നുമെല്ലാം ഫ്ലക്സുകളിലുണ്ട്. ബ്രസീലി​െൻറയും അർജൻറീനയുടെയും ആരാധകരാണ് ലോകകപ്പിനെ വരവേൽക്കാൻ നേരത്തേ തയാറെടുത്തത്. ചില കവലകളിൽ ഇരു ടീമുകളുടെയും വമ്പൻ പതാകകളും ഉയർന്നുകഴിഞ്ഞു. കഴിഞ്ഞദിവസം ലോകകപ്പിനെ വരവേൽക്കാൻ കോഴിക്കോട് കടപ്പുറത്ത് അർജൻറീന ആരാധകർ ഒത്തുചേർന്നിരുന്നു. അർജൻറീന ഫാൻസ് കേരളയുടെ േകാഴിക്കോട് വിങ് നടത്തിയ സംഗമത്തിൽ ജില്ലയുടെ വിവിധ ഭാഗങ്ങളിൽനിന്ന് നൂറോളം പേരാണെത്തിയത്. ടീം ജഴ്സിയണിഞ്ഞ് പതാകയുമായെത്തിയ ആരാധകർ വലിയ കേക്ക് മുറിച്ചാണ് സ്വന്തം ടീമി​െൻറ ലോകകപ്പ് സ്വപ്നങ്ങൾക്ക് മധുരം പകർന്നത്. ഫിഫയടക്കം കൈയൊപ്പുചാർത്തിയ കോഴിക്കോട് നൈനാംവളപ്പിൽ ആരാധകരുടെ ആഘോഷങ്ങൾ തുടരാനിരിക്കുന്നതേയുള്ളു. ലോകകപ്പ് കളിക്കുന്ന എല്ലാ ടീമുകൾക്കും തുല്യപ്രാധാന്യം നൽകുന്ന ഇൗ കടലോരത്ത് മുഴുവൻ ടീമുകൾക്കും വേണ്ടി ഫ്ലക്സ് ബോർഡുകൾ ഉയരാറുണ്ട്. നൈനാംവളപ്പ് ഫുട്ബാൾ ഫാൻസ് അസോ. (എൻഫ) ബിഗ് സ്ക്രീനിലെ പ്രദർശനം ഇത്തവണയും നടത്തും. ഫാസ്കോ പുതിയപാലവും പതിവ് ആഘോഷങ്ങൾക്ക് തയാറെടുക്കുകയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.