'മഴയെത്തും മു​േമ്പ'; മഴക്കാല രോഗ നിയന്ത്രണ യജ്ഞം വടകരയില്‍ തുടങ്ങി

വേനല്‍മഴ ലഭിച്ച സാഹചര്യത്തില്‍ കൊതുകുകള്‍ പെരുകാന്‍ സാധ്യതയെന്ന് വടകര: മഴക്കാലപൂര്‍വ ശുചീകരണത്തിനായി സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കിവരുന്ന ആരോഗ്യ ജാഗ്രത പരിപാടിയുടെ ഭാഗമായി വടകര നഗരസഭയില്‍ 'മഴയെത്തും മുേമ്പ' പേരില്‍ മഴക്കാല രോഗ നിയന്ത്രണ യജ്ഞം ആരംഭിച്ചതായി നഗരസഭ ചെയര്‍മാന്‍ കെ. ശ്രീധരന്‍ വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു. ഇതി‍​െൻറ ഭാഗമായി ഈമാസം 20ന് വടകര നഗരസഭയുടെ എല്ലാ വാര്‍ഡുകളിലും പൊതു ശുചീകരണം നടത്തും. ഇക്കഴിഞ്ഞ ശനിയാഴ്ച ചേര്‍ന്ന അടിയന്തര കൗണ്‍സില്‍ യോഗമാണ് ശുചീകരണ പ്രവൃത്തി നടത്താന്‍ തീരുമാനിച്ചത്. നിലവില്‍ ലഭിച്ച വേനല്‍മഴ കൊതുക് പൊരുകാന്‍ ഇടയാക്കുമെന്നാണ് വെക്ടര്‍ കണ്‍ട്രോള്‍ വിഭാഗം പറയുന്നത്. ചുരുങ്ങിയത്, 10ശതമാനം കൊതുകുകളുടെ വര്‍ധന ഉണ്ടാകുമെന്നാണ് വിലയിരുത്തല്‍. ഈ സാഹചര്യത്തില്‍ വിപുലമായ പരിപാടികളാണ് നഗരസഭയില്‍ ഒരുക്കിയിട്ടുള്ളത്. പദ്ധതിയുടെ ഭാഗമായി ടൗണ്‍ ശുചീകരിക്കുന്നതിനുവേണ്ടി ഈമാസം ഒമ്പതിന് ഉച്ചവരെ കടകളടച്ച് ശുചിത്വഹര്‍ത്താല്‍ നടത്തും. കുടുംബശ്രീ, െറസി. അസോസിയേഷനുകള്‍, ഓഫിസ് മേലധികാരികള്‍ തുടങ്ങിയവരുടെ പ്രത്യേക യോഗങ്ങള്‍ ചേര്‍ന്ന് എല്ലാവരുടെയും സഹകരണത്തോടെ തങ്ങളുടെ സ്ഥാപനവും ഓഫിസുകളും പൊതുസ്ഥലങ്ങളും മേല്‍ ദിവസങ്ങളില്‍ ശുചീകരണം നടത്തും. നഗരസഭ തൊഴിലാളികള്‍ ദൈനംദിന ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് പുറമെ എല്ലാ വ്യാഴാഴ്ചകളിലും പൊതു ശുചീകരണത്തില്‍ ഏര്‍പ്പെട്ടുവരികയാണ്. നഗരത്തിലെ ഓടകളിലേക്ക് മലിനജലം ഒഴുക്കിവിടുന്ന പ്രവണത പല സ്ഥാപനങ്ങളും തുടരുന്നുണ്ട്. ഇതിനെതിരെ കര്‍ശന നടപടി സ്വീകരിക്കും. വീടുകള്‍ക്ക് ജൈവമാലിന്യം സംസ്കരിക്കുന്നതിനായുള്ള സംവിധാനങ്ങളായ ബയോഗ്യാസ്, ബക്കറ്റ് കമ്പോസ്റ്റ്, റിങ് കമ്പോസ്റ്റ് എന്നിവ വിതരണം ചെയ്തുവരികയാണ്. വാര്‍ത്തസമ്മേളനത്തില്‍ നഗരസഭ ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ കെ. ദിവാകരൻ, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ കെ. ബാബു എന്നിവർ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.