നന്മണ്ട: എസ്.എസ്.എ ചേളന്നൂർ ബി.ആർ.സി.യുടെ പരിധിയിൽ വരുന്ന നന്മണ്ട ഹയർ സെക്കൻഡറി സ്കൂളിലെ ഗണിതശാസ്ത്ര അധ്യാപകർ പഠനോപകരണങ്ങൾ നിർമിച്ച് ക്രമീകരിച്ച് മാതൃകയായി. ഈ അധ്യയനവർഷം അഞ്ച്, ആറ്, ഏഴ് ക്ലാസുകളിലെ ഗണിതപഠനം രസകരവും മധുരതരവുമാക്കുകയെന്നതാണ് ലക്ഷ്യം. ഗണിതപഠനം എളുപ്പമാക്കാൻ ക്ലാസിൽ പ്രയോഗിക്കേണ്ടത് എന്ന കൈപുസ്തകം ജില്ല പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മുക്കം മുഹമ്മദ് പ്രധാന അധ്യാപകൻ അബൂബക്കർ സിദ്ദീഖിന് കൈമാറി. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് അജിത ആറാങ്കോട്ട് അധ്യക്ഷത വഹിച്ചു. എസ്.എസ്.എ ജില്ല പ്രോഗ്രാം ഓഫിസർ എം. ജയകൃഷ്ണൻ, ബി.പി.ഒ ഷാജി, ടി.എ. കുഞ്ഞിരാമൻ, സ്കൂൾ പ്രധാന അധ്യാപകൻ അബൂബക്കർ സിദ്ദീഖ്, ഗോപാലകൃഷ്ണൻ, ലീഡർ ടി. സന്തോഷ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.