വിസ്​ഡം ദേശീയ സെമിനാർ 12ന്​

കോഴിക്കോട്: രാജ്യം നേരിടുന്ന സമകാലിക വെല്ലുവിളികളും പ്രതിസന്ധികളും ചര്‍ച്ച ചെയ്യാൻ വിസ്ഡം ഇസ്‌ലാമിക് ഓര്‍ഗനൈസേഷന്‍ 'സുശക്ത രാഷ്ട്രം; സുരക്ഷിത സമൂഹം' എന്ന പ്രമേയത്തില്‍ ദേശീയ സെമിനാര്‍ സംഘടിപ്പിക്കുന്നു. ശനിയാഴ്ച വൈകീട്ട് നാലിന് സ്വപ്‌നനഗരിയിലാണ് പരിപാടി. ന്യൂനപക്ഷങ്ങള്‍ നേരിടുന്ന അരക്ഷിതാവസ്ഥ, വര്‍ഗീയ ധ്രുവീകരണം, മൗലികാവകാശ ലംഘനങ്ങള്‍ എന്നീ വിഷയങ്ങള്‍ സെമിനാറില്‍ ചര്‍ച്ചചെയ്യുമെന്ന് ഭാരവാഹികള്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. ജാമിഅ മില്ലി സ​െൻറര്‍ ഫോര്‍ കംപാരറ്റീവ് റിലീജിയൻ ഡയറക്ടര്‍ പ്രഫ. റിസ്വാന്‍ ഖൈസര്‍ ഉദ്ഘാടനം ചെയ്യും. എം.പിമാരായ എം.കെ. രാഘവന്‍, ഇ.ടി. മുഹമ്മദ് ബഷീര്‍, എം.ഐ. ഷാനവാസ് എന്നിവർ മുഖ്യാതിഥികളാകും. ഒാള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലെ റസിഡൻറ് ഡോക്ടേഴ്സ് അസോസിയേഷൻ പ്രസിഡൻറ് ഡോ. ഹര്‍ജിത് സിങ് ഭട്ടി, ജെ.എന്‍.യു മുന്‍ സ്റ്റുഡൻറ് യൂനിയന്‍ പ്രസിഡൻറ് മോഹിത് കെ. പാണ്ഡെ എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും. കുഞ്ഞിമുഹമ്മദ് മദനി പറപ്പൂര്‍, സി.പി. സലിം, ഡോ. സി.എം സാബിര്‍ നവാസ് എന്നിവർ സംസാരിക്കും. രാവിലെ 8.30 മുതല്‍ വൈകീട്ട് നാലുവരെ മുജാഹിദ് നേതൃസംഗമവും നടക്കും. വാര്‍ത്തസമ്മേളനത്തില്‍ വിസ്ഡം ഇസ്‌ലാമിക് ഓര്‍ഗനൈസേഷന്‍ ജനറല്‍ സെക്രട്ടറി ടി.കെ. അശ്റഫ്, കെ. സജ്ജാദ്, പി. ലുബൈബ്, ഉമര്‍ അത്തോളി, ശംസീര്‍ മുക്കം എന്നിവര്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.