വില്യാപ്പള്ളി: മേമുണ്ടയിലെ ഉദയ ആർട്സ് സ്പോർട്സ് ക്ലബിെൻറ 33ാം വാർഷികാഘോഷ പരിപാടികൾ കവി വീരാൻകുട്ടി ഉദ്ഘാടനം ചെയ്തു. പി.കെ. കൃഷ്ണദാസ് അധ്യക്ഷത വഹിച്ചു. നൂറാം ജന്മദിനം ആഘോഷിക്കുന്ന പൊതുപ്രവർത്തകൻ എം.കെ. കൃഷ്ണൻ, അവാർഡ് ജേതാവ് ഷിനിൽ വടകര എന്നിവരെ ആദരിച്ചു. സി.ഇ. ശശിധരൻ, ജ്യോതി നന്ദി, പി.കെ. റഫീഖ്, ലതീഷ്, എൻ.കെ. രാമകൃഷ്ണൻ, എൻ.പി. ഷീജ എന്നിവർ സംസാരിച്ചു. വാർഷികാഘോഷ പരിപാടിയോടനുബന്ധിച്ച് രണ്ടു ദിവസം നീണ്ടുനിന്ന ഫ്ലഡ്ലിറ്റ് ഷട്ട്ൽ ടൂർണമെൻറ് സംഘടിപ്പിച്ചു. തണൽമരത്തിലെ ഫലം റോഡിൽ വീണു; വാഹനങ്ങൾ അപകടത്തിൽപെട്ടു കക്കട്ടിൽ: സംസ്ഥാന പാതയിൽ നരിപ്പറ്റ റോഡിനു സമീപത്തെ പി.ഡബ്ല്യു.ഡിയുടെ ഉടമസ്ഥതയിലുള്ള സ്ഥലത്തെ തണൽമരത്തിലെ പഴം മഴനനഞ്ഞ നിരത്തിൽ വീണ് വാഹനങ്ങൾ അപകടത്തിൽപെട്ടു. രാത്രി ഏഴരയോടെയുണ്ടായ ചാറ്റൽമഴയിൽ പഴത്തൊലിയുടെ ദ്രാവകവും ചേർന്നതോടെ ഇതുവഴി വന്ന ഇരുചക്രവാഹനങ്ങൾ അപകടത്തിൽപെടുകയായിരുന്നു. നിരവധി ഇരുചക്രവാഹനങ്ങൾ തെന്നിവീണ് പരിക്കേറ്റതിനെ തുടർന്ന് നാട്ടുകാർ മുന്നറിയിപ്പ് സംവിധാനമൊരുക്കുകയായിരുന്നു. ഗതാഗതസ്തംഭനമുണ്ടായതിനെ തുടർന്ന് ചേലക്കാട്ടുനിന്നെത്തിയ ഫയർ ആൻഡ് റെസ്ക്യൂവിെൻറ നേതൃത്വത്തിൽ റോഡിൽ വെള്ളമൊഴിച്ച് കഴുകി വൃത്തിയാക്കി ഗതാഗതം പുനഃസ്ഥാപിച്ചു. ലീഡിങ് ഫയർമാൻ സനൽ നേതൃത്വം നൽകി. കഴിഞ്ഞവർഷവും ഇവിടെ അപകടമുണ്ടായിരുന്നു. വാഹനങ്ങൾക്ക് ഭീഷണിയായ തണൽമരം മുറിച്ചുമാറ്റണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം. മാലിന്യവുമായി വന്ന വാഹനം നാട്ടുകാർ തടഞ്ഞു കുറ്റ്യാടി: പച്ചക്കറിമാലിന്യങ്ങളുമായി വന്ന ഗുഡ്സ് ഓട്ടോ തളീക്കരയിൽ നാട്ടുകാർ തടഞ്ഞു. കുറ്റ്യാടി ഭാഗത്തുനിന്ന് കൊണ്ടുവന്ന മാലിന്യം തളീക്കരയിൽ തള്ളാനായിരുന്നെത്ര പരിപാടി. നാട്ടുകാർ വണ്ടി തടഞ്ഞതിനെ തുടർന്ന് ഗ്രാമപഞ്ചായത്ത് ഭാരവാഹികളെത്തി പൊലീസിൽ അറിയിക്കുകയായിരുന്നു. പൊലീസെത്തി വണ്ടി കസ്റ്റഡിയിലെടുത്തു. ൈഡ്രവർക്കെതിരെ കേസെടുത്തതായി പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.