പൊറ്റശ്ശേരി-വട്ടോളിപറമ്പ് തോട് ശുചീകരിച്ചു

മുക്കം: മണാശ്ശേരിയിലെ പ്രധാന ജലസ്രോതസ്സായ ആറ് കിലോമീറ്റർ നീണ്ടു കിടക്കുന്ന പൊറ്റശ്ശേരി- വട്ടോളിപ്പറമ്പ് തോട് സി.പി.എം പ്രവർത്തകരുടെ നേതൃത്വത്തിൽ ശുചീകരിച്ചു. പൊറ്റശ്ശേരി, എം.എ. എം-ഒ.കോളജ്, മണാശ്ശേരി സൗത്ത്, വെസ്റ്റ് മണാശ്ശേരി, ടൗൺ, നോർത്ത് കയ്യേരിക്കൽ, മുത്താലം, നെടുമങ്ങാട്, പാറമ്മൽ എന്നി പ്രദേശങ്ങൾ കേന്ദ്രീകരിച്ചാണ് ശുചീകരണം നടത്തിയത്. ഏരിയ സെക്രട്ടറി ടി. വിശ്വനാഥൻ ഉദ്ഘാടനം ചെയ്തു. എ.കെ. ഉണ്ണികൃഷ്ണൻ, എൻ. ചന്ദ്രൻ, എം.വി. കൃഷ്ണൻകുട്ടി, എൻ സുനിൽ കുമാർ, വി. ലീല, പ്രജി അമ്പാടി, എ. കല്യാണി കുട്ടി എന്നിവർ നേതൃത്വം നൽകി. photo MKMUC 3 പൊറ്റശ്ശേരി-വട്ടോളിപ്പറമ്പ് തോട് ശുചീകരണം നടത്തുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.