ജണ്ടകെട്ടൽ: ആനക്കാംപൊയിലിലെ കോൺഗ്രസ് മാർച്ചിൽ സംഘർഷം

തിരുവമ്പാടി: മുത്തപ്പൻ പുഴയിലെ കൃഷിഭൂമി ജണ്ടകെട്ടൽ നിർത്തണമെന്നാവശ്യപ്പെട്ട് ആനക്കാംപൊയിൽ വനംവകുപ്പ് ഓഫിസിലേക്ക് കോൺഗ്രസ് നടത്തിയ ബഹുജന മാർച്ച് പൊലീസ് തടഞ്ഞു. വനംവകുപ്പ് ഓഫിസി​െൻറ 50 മീറ്റർ അകലെവെച്ച് മാർച്ച് പൊലീസ് തടയുകയായിരുന്നു. ഇതേതുടർന്ന് പൊലീസും പ്രവർത്തകരും തമ്മിലുണ്ടായ ഉന്തും തള്ളും അൽപസമയം നേരിയ സംഘർഷാവസ്ഥ സൃഷ്ടിച്ചു. തിരുവമ്പാടി എസ്.ഐ എം. സനൽരാജ്, മുക്കം എസ്.ഐ അഭിലാഷ് എന്നിവരുടെ നേതൃത്വത്തിൽ വൻ പൊലീസ് സംഘം സ്ഥലത്തെത്തിയിരുന്നു. ബഹുജന മാർച്ച് ഡി.സി.സി പ്രസിഡൻറ് അഡ്വ. ടി. സിദ്ദീഖ് ഉദ്ഘാടനം ചെയ്തു. കർഷകരുടെ നിലനിൽപി​െൻറ പ്രശ്നത്തിൽ ജോർജ് എം.തോമസ് എം.എൽ.എ മുഖംതിരിച്ചിരിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. സർവേ നിർത്തിവെക്കാൻ ഡി.എഫ്.ഒയോട് എം.എൽ.എ ആവശ്യപ്പെടണം. പ്രശ്നത്തിൽ ഇടപെട്ട് പരിഹാരം കാണാനാകുന്നില്ലെങ്കിൽ എം.എൽ.എ രാജിവെച്ചൊഴിയണം. കർഷകർക്കെതിരെ അന്യായമായ നടപടി സ്വീകരിക്കുന്ന വനംവകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ കേസെടുക്കണം. ഡി നോട്ടിഫിക്കേഷൻ നടത്തി കൃഷിഭൂമി കർഷകർക്ക് തിരികെനൽകണമെന്നും ഡി.സി.സി പ്രസിഡൻറ് ആവശ്യപ്പെട്ടു. മണ്ഡലം കോൺഗ്രസ് പ്രസിഡൻറ് ബോസ് ജേക്കബ് അധ്യക്ഷത വഹിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറിമാരായ സി.ജെ. ആൻറണി, ഫിലിപ് പാമ്പാറ, മഹിള കോൺഗ്രസ് സംസ്ഥാന സെക്രട്ടറി മില്ലി മോഹൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ഏലിയാമ്മ ജോർജ്, അന്നക്കുട്ടി ദേവസ്യ, തമ്പി പാറകണ്ടെത്തിൽ, എം.ടി. അഷ്റഫ്, ടോമി കൊന്നക്കൽ, സണ്ണി കാപ്പാട്ടുമല, ജോൺ പൊന്നമ്പയിൽ, ജുബിൻ മണ്ണുകുശുമ്പിൽ, എ.കെ. മുഹമ്മദ്, ഹനീഫ ആച്ചപറമ്പിൽ, ബാബു കളത്തൂർ, കെ.ജെ. ബാബു, പൗളിൻ മാത്യം, എന്നിവർ സംസാരിച്ചു. മാർച്ചിന് ഒ.ജെ. തോമസ്, മനോജ് വാഴേപറമ്പിൽ, ബാബു പേക്കുഴി, സജി കൊച്ചുപിലാക്കൽ, സണ്ണി പടപ്പനാനി, പൗലോസ് ചൂരത്തൊട്ടി, നാരായണൻ മുട്ടുചിറക്കൽ, റെജി പുതുപറമ്പിൽ, ടി.എൻ. സുരേഷ്, രാജു അമ്പലത്തിങ്കൽ എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.