ബാലുശ്ശേരി: കക്കയം കരിയാത്തൻപാറ റിസർവോയർ തീരത്തുനിന്ന് ശേഖരിച്ച പ്ലാസ്റ്റിക് മാലിന്യങ്ങൾ റോഡോരത്ത് കൂട്ടിയിട്ട നിലയിൽ. ദിനംപ്രതി നൂറുകണക്കിന് വിനോദ സഞ്ചാരികൾ വന്നുപോകുന്ന കക്കയം കരിയാത്തൻപാറ വിനോദസഞ്ചാരകേന്ദ്രത്തിൽനിന്ന് ഡി.വൈ.എഫ്.െഎ അടക്കമുള്ള സന്നദ്ധ സംഘടനകളുടെ നേതൃത്വത്തിൽ ശുചീകരണ പ്രവർത്തനം നടത്തി ശേഖരിച്ച പ്ലാസ്റ്റിക് മാലിന്യങ്ങളാണ് നീക്കംചെയ്യാതെ റോഡോരത്തുതന്നെ കൂട്ടിയിട്ടിരിക്കുന്നത്. കൂരാച്ചുണ്ട് ഗ്രാമ പഞ്ചായത്ത് മാലിന്യം നീക്കംചെയ്യാനുള്ള ഒരു നടപടിയും സ്വീകരിക്കുന്നില്ലെന്ന് ആക്ഷേപവുമുണ്ട്. കിസാൻ ഗോഷ്ടി സെമിനാർ ബാലുശ്ശേരി: കാർഷിക വികസന-കർഷകക്ഷേമ വകുപ്പിെൻറയും ആത്മ പദ്ധതിയുടെയും ഭാഗമായി കൃഷിഭവെൻറ ആഭിമുഖ്യത്തിൽ ബാലുശ്ശേരി പഞ്ചായത്തിൽ നടപ്പാക്കുന്ന 'കിസാൻ ഗോഷ്ടി' പദ്ധതി സെമിനാർ ജില്ല പഞ്ചായത്ത് പ്രസിഡൻറ് ബാബു പറശ്ശേരി ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് രൂപലേഖ കൊമ്പിലാട് അധ്യക്ഷത വഹിച്ചു. ആത്മ പദ്ധതി ഡെപ്യൂട്ടി ഡയറക്ടർ എസ്. ശുഭ, കേന്ദ്ര തോട്ടവിള ഗവേഷണകേന്ദ്രം സീനിയർ സയൻറിസ്റ്റ് ഡോ. സി. തമ്പാൻ എന്നിവർ ക്ലാസെടുത്തു. പെരിങ്ങിനി മാധവൻ, കെ.കെ. പരീദ്, റീജ കണ്ടോത്ത്കുഴി, വേണുഗോപാലൻ എന്നിവർ സംസാരിച്ചു. കൃഷി ഒാഫിസർ പി. വിദ്യ സ്വാഗതം പറഞ്ഞു. കാർഷിക വിജ്ഞാന വ്യാപന പ്രദർശനവും നടീൽവസ്തുക്കളുടെയും കാർഷികയന്ത്രങ്ങളുടെയും വിൽപനയും നടന്നു. ലീഗൽ സർവിസ് ബാലുശ്ശേരി: കൊയിലാണ്ടി താലൂക്ക് ലീഗൽ സർവിസ് അതോറിറ്റിയുടെ ആഭിമുഖ്യത്തിൽ പൊതുജനങ്ങൾക്കായി ഒമ്പതിന് ഉച്ചക്ക് രണ്ടു മണിക്ക് ബാലുശ്ശേരി പഞ്ചായത്ത് ഹാളിൽ അവബോധ ക്ലാസ് നടത്തുന്നു. 'വിവിധ കേസുകളിലെ മധ്യസ്ഥം' വിഷയത്തിൽ ജില്ല ലീഗൽ സർവിസ് അതോറിറ്റി ജഡ്ജി എം.പി. ജയരാജ് ക്ലാസെടുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.