കായികോത്സവം: തൂണേരിയും ചെക്യാടും ചാമ്പ്യന്മാർ

നാദാപുരം: നിയോജക മണ്ഡലം യൂത്ത് ലീഗ് കമ്മിറ്റി നടത്തുന്ന സർഗോത്സവത്തി​െൻറ ഭാഗമായി നടന്ന കായിക മത്സരത്തിലെ ഷട്ടിൽ, വോളിബാൾ മത്സരത്തിൽ യഥാക്രമം ചെക്യാട്, തൂണേരി പഞ്ചായത്തുകൾ ചാമ്പ്യന്മാരായി. നാദാപുരം ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന വോളിബാൾ മത്സരം യൂത്ത് ലീഗ് ദേശീയ ജനറൽ സെക്രട്ടറി സി.കെ. സുബൈറും ഷട്ടിൽ മത്സരം ജില്ല ജനറൽ സെക്രട്ടറി കെ.കെ. നവാസും ഉദ്ഘാടനം ചെയ്തു. മണ്ഡലം ഭാരവാഹികളായ കെ.എം. സമീർ, സി.കെ. നാസർ, ഹാരിസ് കൊത്തിക്കുടി, അൻസാർ ഓറിയോൺ, ഷാർജ കെ.എം.സി.സി മണ്ഡലം പ്രസിഡൻറ് ടി.കെ. അബ്ബാസ്, നിസാർ എടത്തിൽ, ഇ. ഹാരിസ്, നൗഷാദ് ചെക്യാട്, എം.കെ. സമീർ, ഹമീദ് തൂണേരി, സി.കെ. ഷഹറാസ്, എസ്.എ. സകരിയ, ജസീം കള്ളാട്, ഷാഫി തറമ്മൽ, കെ.വി. അർഷാദ് എന്നിവർ സംസാരിച്ചു. എൻ.ആർ.ഐ ഫോറം അവാർഡ് നസീമ ഫാറൂഖിന് നാദാപുരം: സാമൂഹിക-രാഷ്ട്രീയ-സാംസ്‌കാരിക പ്രവർത്തകനായിരുന്ന പാറക്കടവിലെ പരേതനായ യു.കെ. കുഞ്ഞബ്ദുല്ല ഹാജിയുടെ സ്മരണക്കായി എൻ.ആർ.ഐ ഫോറം നാദാപുരം ചാപ്റ്റർ ഏർപ്പെടുത്തിയ പ്രഥമ ബഹുമുഖ പ്രതിഭ പുരസ്‌കാരത്തിന് കല്ലാച്ചിയിലെ പി.കെ. നസീമ ഫാറൂഖ് അർഹയായി. ചെക്യാട് ഗവ. എൽ.പി സ്‌കൂളിലെ അറബിക് അധ്യാപികയായ നസീമ മികച്ച പ്രഭാഷകയും കലാസാഹിത്യ രംഗത്തെ സജീവ സാന്നിധ്യവുമാണ്. പി.എസ്.സി പരീക്ഷയിൽ രണ്ടു തവണ ഒന്നാം റാങ്ക് ലഭിച്ചിട്ടുണ്ട്. കേരള മാപ്പിളകലാ അക്കാദമി വനിത വിങ് ജില്ല പ്രസിഡൻറായി പ്രവർത്തിക്കുന്ന ഇവർ വിദ്യാഭ്യാസ വകുപ്പി​െൻറ ചോദ്യപേപ്പർ നിർമാണ സമിതിയിൽ അംഗമാണ്. നേരേത്ത കുറ്റ്യാടി ഇസ്‌ലാമിയ കോളജിലും ചേന്ദമംഗലൂർ ഇസ്‌ലാഹിയ കോളജിലും അധ്യാപികയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഇസ്ലാമിക പ്രസ്ഥാന പ്രവർത്തകയാണ്. ദേശീയ അധ്യാപക അവാർഡ് ജേതാവ് കെ. ഹേമചന്ദ്രൻ, തൂണേരി ബ്ലോക്ക് പ്രോഗ്രാം ഓഫിസർ സി.എച്ച്. പ്രദീപ്കുമാർ, കവിയും അധ്യാപകനുമായ പി.എ. നൗഷാദ് എന്നിവരടങ്ങിയ ജൂറിയാണ് അവാർഡ് ജേതാവിനെ തെരഞ്ഞെടുത്തത്. 10,001 രൂപയും പ്രശസ്തിപത്രവും ഫലകവുമടങ്ങുന്ന അവാർഡ് നാദാപുരത്ത് നടക്കുന്ന ചടങ്ങിൽ സമ്മാനിക്കുമെന്ന് എൻ.ആർ.ഐ ഫോറം ഭാരവാഹികളായ അഷ്‌റഫ് പൊയ്‌ക്കര, ടി.കെ. അബ്ബാസ്, വി.ടി.കെ. മുഹമ്മദ് എന്നിവർ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.