ചെങ്ങോട്ടുകാവ് ഫെസ്​റ്റിന് 11ന് തിരിതെളിയും

കൊയിലാണ്ടി: സൈമ ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്തി​െൻറ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ഗ്രാമോത്സവത്തി​െൻറ ഒരുക്കങ്ങളെല്ലാം പൂർത്തിയായതായി സംഘാടക സമിതി ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. സാഹിത്യോത്സവം, ഗസൽ, നാടകോത്സവം, ചിത്രപാട്ടുപന്തൽ, കഥകളി, ചലച്ചിേത്രാത്സവം, കാർണിവൽ, വ്യാപാരമേള എന്നിവ ഇതി​െൻറ ഭാഗമായുണ്ടാകും. 11ന് 3.30ന് സാംസ്കാരിക ഘോഷയാത്ര ആരംഭിക്കും. അഞ്ചു മണിക്ക് ഗുരു ചേമഞ്ചേരി കുഞ്ഞിരാമൻ നായർ ഫെസ്റ്റ് ഉദ്ഘാടനം ചെയ്യും. വാർത്തസമ്മേളനത്തിൽ ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്ത് അംഗങ്ങളായ കെ. ഗീതാനന്ദൻ, ടി.വി. സാദിഖ്, പി.കെ. ഷാജി, പി. രാഗേഷ്, ബേബി സുന്ദർരാജ് എന്നിവർ പങ്കെടുക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.