കിഴക്കോത്ത് ഗ്രാമപഞ്ചായത്ത് ലോക നിലവാരത്തിലേക്ക്: ഐ.എസ്.ഒ 9001 പ്രഖ്യാപനം ഇന്ന്

കൊടുവള്ളി: കിഴക്കോത്ത് ഗ്രാമപഞ്ചായത്തിൽ സുതാര്യമായ പ്രവർത്തനങ്ങൾ നടപ്പിലാക്കുന്നതിനും ഗുണമേന്മയുള്ള സമയബന്ധിത സേവനങ്ങൾ പൊതുജനങ്ങൾക്ക് ലഭ്യമാക്കുന്നതിന്നും വേണ്ടി മികവുറ്റ സജ്ജീകരണങ്ങൾ ഒരുക്കി ഐ.എസ്.ഒ 9001നിലവാരത്തിലേക്ക്. ഇതി​െൻറ പ്രഖ്യാപനം ചൊവ്വാഴ്ച വൈകീട്ട് മൂന്നിന് കലക്ടർ യു.വി. ജോസ് നിർവഹിക്കും. ആധുനിക രീതിയിൽ പണികഴിപ്പിച്ച ഓഫിസ് കെട്ടിടം, പൊതുജന സൗഹൃദമായ ഫ്രണ്ട് ഓഫിസ്, വിശാലമായ ഇരിപ്പിട സൗകര്യം, തണുത്തതും ചൂടുള്ളതുമായ ശുദ്ധമായ കുടിവെള്ള ലഭ്യതക്ക് വാട്ടർ പ്യൂരിഫയർ, സേവനങ്ങൾക്കായി എത്തുന്ന പൊതുജനങ്ങളുടെ മാനസികോല്ലാസത്തിനായി ടെലിവിഷൻ, കേബിൾ കണക്ഷൻ എന്നിവ ഒരുക്കിയിട്ടുണ്ട്. ഫയൽ ട്രാക് ചെയ്യുന്നതിന്നും ഓൺലൈൻ വിവരങ്ങൾ ലഭിക്കുന്നതിന്നും ഇൻറർനെറ്റ് കണക്ഷനോടുകൂടിയ ടച്ച് സ്ക്രീൻ, ക്യൂ നിൽക്കുന്നതി​െൻറ ബുദ്ധിമുട്ട് ഒഴിവാക്കുന്നതിന് ടോക്കൺ മെഷീൻ, വയോജനങ്ങക്കും ഭിന്നശേഷിക്കാർക്കുമായി റാമ്പ് സൗകര്യം മുതലായവയും ഫ്രണ്ട് ഓഫിസിനെ മികവുറ്റതാക്കുന്നു. പ്രവർത്തനങ്ങൾ ഗുണനിലവാരമുള്ളതും സമയബന്ധിതവും സുതാര്യവുമാക്കുന്നതിന്നുതകും വിധം ഓഫിസ് കെട്ടിടത്തിൽ എൽ.എ.എൻ സൗകര്യം സ്ഥാപിക്കുകയും, എല്ലാ സെക്ഷനുകളിലും കമ്പ്യൂട്ടറും പ്രിൻററും നൽകി നെറ്റ്വർക്കി​െൻറ ഭാഗമാക്കുകയും ചെയ്തിട്ടുണ്ട്. അതിവേഗ ഇൻറർനെറ്റിനായി ഒപ്റ്റിക്കൽ ഫൈബർ കേബിൾ കണക്ഷൻ, വൈദ്യുതി തടസ്സം പരിഹരിക്കുന്നതിനായി യു.പി.എസ്, ആശയവിനിമയം കാര്യക്ഷമമാക്കാൻ സിസ്റ്റം എന്നിവയും ഈ ഓഫിസി​െൻറ പ്രത്യേകതകളാണ്. ഫയലുകൾ ചിട്ടയായി ക്രമീകരിച്ച് ദീർഘകാലം സൂക്ഷിക്കുന്നതിന്നും എളുപ്പത്തിൽ വീണ്ടെടുക്കുന്നതിനുംവേണ്ടി നിലവാരമുള്ള റെക്കോഡ് റൂം സൗകര്യവും കിഴക്കോത്ത് ഗ്രാമപഞ്ചായത്തിൽ ഒരുക്കിയിട്ടുണ്ട്. മേൽ സൗകര്യം പരിശോധിച്ച് ഉറപ്പാക്കിയതി​െൻറ അടിസ്ഥാനത്തിലാണ് കിഴക്കോത്ത് ഗ്രാമപഞ്ചായത്തിന് െഎ.എസ്.ഒ 9001പദവി ലഭിച്ചത്. പരിപാടിയിൽ 30 വർഷത്തെ സേവനത്തിനുശേഷം വിരമിക്കുന്ന പഞ്ചായത്ത് സെക്രട്ടറി പി. രാമചന്ദ്രനെ ആദരിക്കലും പഞ്ചായത്ത് പ്രസിഡൻറി​െൻറ പേരിലുള്ള ദുരിതാശ്വാസ നിധി സമാഹരണത്തി​െൻറ ഉദ്ഘാടനവും എസ്.എസ്.എൽ.സി പരീക്ഷയിൽ മുഴുവൻ എ പ്ലസ് നേടിയ വിദ്യാർഥികൾക്കുള്ള അനുമോദനവും നടക്കും. PHOTO: Kdy-7 kizhakoth Panchayath Office .jpg ഐ.എസ്.ഒ 9001പദവി ലഭിച്ച കിഴക്കോത്ത് ഗ്രാമപഞ്ചായത്ത് ഓഫിസ്
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.