മഴക്കാലരോഗ പ്രതിരോധം: ജാഗ്രത യോഗം ചേർന്നു

കോഴിക്കോട്: ജില്ലയിൽ മഴക്കാലരോഗ പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി കലക്ടർ യു.വി. ജോസി​െൻറ അധ്യക്ഷതയിൽ ജാഗ്രത യോഗം ചേർന്നു. ജില്ലയിൽ പലയിടത്തും പകർച്ചവ്യാധികൾ റിപ്പോർട്ട് ചെയ്തതി​െൻറ പശ്ചാത്തലത്തിലാണ് യോഗം. ജില്ലയിൽ നടപ്പാക്കുന്ന വിവിധ ആരോഗ്യപദ്ധതികളെ സംബന്ധിച്ച് കലക്ടർ ബന്ധപ്പെട്ടവരുടെ വിശദീകരണം തേടി. ഗൃഹസന്ദർശനം, ഇതര സംസ്ഥാന തൊഴിലാളി ക്യാമ്പ് സന്ദർശനം എന്നിവ നടപ്പാക്കാൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് നിർദേശം നൽകി. ഡി.എം.ഒ ഡോ. ബി. ജയശ്രീ, അഡീഷനൽ ഡി.എം.ഒ ഡോ. ആശ, കോർപറേഷൻ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ, തദ്ദേശ സ്വയംഭരണ സ്ഥാപന പ്രതിനിധികൾ എന്നിവർ യോഗത്തിൽ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.