ശക്തമായ കാറ്റിൽ വീടി​െൻറ മേൽക്കൂര തകർന്നു

കൊടുവള്ളി: കിഴക്കോത്ത് പരപ്പാറ പ്രദേശത്ത് കഴിഞ്ഞ ദിവസമുണ്ടായ ശക്തമായ കാറ്റിലും മഴയിലും വീടി​െൻറ മേൽക്കൂര തകർന്നു. പരപ്പാറ വടക്കയിൽ ദാമോദര​െൻറ പുതിയ വീടി​െൻറ ഷീറ്റുമേഞ്ഞ മേൽക്കൂരയാണ് കാറ്റിൽ പൂർണമായി തകർന്നത്. വീടി​െൻറ വയറിങ്ങിനും കേട് സംഭവിച്ചു. കിഴക്കോത്ത് വില്ലേജ് ഓഫിസർ, വാർഡ് അംഗം എന്നിവർ സ്ഥലം സന്ദർശിച്ചു. photo: Kdy-4 veed thakarnu .jpg കിഴക്കോത്ത് പരപ്പാറ വടക്കയിൽ ദാമോദര​െൻറ വീടി​െൻറ ഷീറ്റുമേഞ്ഞ മേൽക്കൂര കാറ്റിൽ പൂർണമായും തകർന്ന നിലയിൽ സൗജന്യ ആയുർവേദ മെഗാ മെഡിക്കൽ ക്യാമ്പ് കൊടുവള്ളി: നവചേതന സ്വയംസഹായ സംഘം താമരശ്ശേരി സംഘടിപ്പിക്കുന്ന സൗജന്യ ആയുർവേദ മെഗാ മെഡിക്കൽ ക്യാമ്പ് 12, 13 തീയതികളിൽ നെല്ലാങ്കണ്ടി കിസ്വ ആയുർവേദിക് സ്പെഷാലിറ്റി ഹോസ്പിറ്റലിൽ നടക്കും. രാവിലെ 10 മുതൽ വൈകീട്ട് നാലു വരെ നടക്കുന്ന ക്യാമ്പിൽ പങ്കെടുക്കുന്ന രോഗികൾക്ക് വൈദ്യപരിശോധന, മരുന്നു വിതരണം, രക്തപരിശോധന, ആവശ്യമായി വരുന്ന രോഗികൾക്ക് കിടത്തിച്ചികിത്സ എന്നിവ സൗജന്യമായിരിക്കും. ക്യാമ്പിൽ പങ്കെടുക്കാനാഗ്രഹിക്കുന്നവർ 10ന് വൈകീട്ട് അഞ്ചിനുമുമ്പ് പേര് രജിസ്റ്റർ ചെയ്യണമെന്ന് സംഘാടകർ അറിയിച്ചു. ഫോൺ: 9947310345, 9048301370. കുടുംബസംഗമം നടത്തി കൊടുവള്ളി: കരുവൻപൊയിൽ ചുള്ളിയാട്മുക്ക് പേരൂർ തറവാട്ട് കുടുംബസംഗമം നടത്തി. ചേറ്റൂർ ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. എം.പി. വേണുഗോപാലൻ അധ്യക്ഷത വഹിച്ചു. എം. ചെക്കൂട്ടി മുഖ്യാതിഥിയായിരുന്നു. പി. വാസുദേവൻ, കൃഷ്ണദാസ് കൊളത്തൂർ ആശ്രമം, മാടത്തിങ്ങൽ ഗോവിന്ദൻകുട്ടി, വി. മുരളികൃഷ്ണൻ എന്നിവ൪ സ൦സാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.