ഡോ. എൻ.വി. ശ്രീവത്സിന്​ അവാർഡ്​ സമ്മാനിച്ചു

ചെലവൂർ: ഉസ്താദ് സി.എം.എം ഗുരുക്കൾ മെമ്മോറിയൽ അവാർഡ് ഡോ. എൻ.വി. ശ്രീവത്സിന് തൊഴിൽ-എക്സൈസ് മന്ത്രി ടി.പി. രാമകൃഷ്ണൻ സമ്മാനിച്ചു. ശാഫി ദവാ ഖാന (എസ്.ഡി.കെ) അങ്കണത്തിൽ നടന്ന പരിപാടിയിൽ പുരുഷൻ കടലുണ്ടി എം.എൽ.എ അധ്യക്ഷത വഹിച്ചു. മുൻ പൊലീസ് സൂപ്രണ്ട് ടി.എം. അബൂബക്കർ അനുസ്മരണ പ്രഭാഷണം നടത്തി. വി. സീതി ഹാജി ഗുരുക്കൾ, പി. കോയട്ടി ഹാജി ഗുരുക്കൾ എന്നിവരെ അസി. പൊലീസ് കമീഷണർ അബ്ദുറസാഖ് ആദരിച്ചു. എസ്.ഡി.കെയിലെ തെരഞ്ഞെടുക്കപ്പെട്ട രണ്ട് ജീവനക്കാർക്ക് 50,000 രൂപ വീതം കാഷ് അവാർഡ് നൽകി. ഉസ്താദ് അനുസ്മരണ ഗാനംസീഡി വാഴയൂർ ബഷീറിന് നൽകി ആഷിഖ് ചെലവൂർ പ്രകാശനം ചെയ്തു. അലർജി, ആസ്ത്മ എന്നിവയുടെ ശമനത്തിൽ ആയുർേവദത്തി​െൻറ പ്രസക്തി എന്ന വിഷയത്തിൽ ഡോ. വി.സി. ദീപ് ക്ലാസെടുത്തു. അഡ്വ. ശരണ്യ, എം. ഹാരിസ്, സലാം ഗുരുക്കൾ, അസ്ലം, ഷാഹിദ്, ഷിനോദ്കുമാർ, സി.എം. ജംഷീർ, ഷാലു ൈഫസൽ എരോത്ത് എന്നിവർ സംസാരിച്ചു. എസ്.ഡി.കെ. മാനേജിങ് ഡയറക്ടർ ഡോ. സഹീർ അലി മുഖ്യാതിഥികൾക്ക് ഉപഹാരം നൽകി. മുഹമ്മദ് അബ്ദുൽ അഫീൽ പ്രാർഥന നടത്തി. എസ്.ഡി.കെ. ജനറൽ മാനേജർ എ. മൂസ്സഹാജി സ്വാഗതവും ആർ.എം.ഒ. ഡോ. അഖിൽ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.