മീറ്റ് ദ സ്‌കോളേഴ്‌സിന് സമാപനം

കോഴിക്കോട്: വിസ്ഡം ഇസ്ലാമിക് സ്റ്റുഡൻറ്സ് ഒാര്‍ഗനൈസേഷ​െൻറ ഭാഗമായി സംസ്ഥാന കാമ്പസ് വിങ്ങി​െൻറ ആഭിമുഖ്യത്തില്‍ 'ലിബറല്‍ നാട്യങ്ങള്‍ക്ക് ധാർമികതയുടെ തിരുത്ത്' കാമ്പയി​െൻറ ഭാഗമായി സംഘടിപ്പിച്ച 'മീറ്റ് ദ സ്‌കോളേഴ്‌സിന്' സമാപനം. കാമ്പസുകളില്‍ വര്‍ധിച്ചുവരുന്ന അധാര്‍മിക-ലിബറല്‍ അനുകരണങ്ങളിലും നിരീശ്വര നിര്‍മിത പ്രസ്ഥാനങ്ങള്‍ക്കുള്ള വര്‍ധിച്ച സ്വീകാര്യതയിലും പൊതുസമൂഹം ഭയപ്പെടേണ്ടതുണ്ടെന്നും ഇതിനെതിരെ ധാര്‍മിക വൈജ്ഞാനിക പ്രതിരോധം തീര്‍ക്കുകയാണ് പരിഹാരമെന്നും സമ്മേളനം അഭിപ്രായപ്പെട്ടു. വിസ്ഡം ഇസ്ലാമിക് സ്റ്റുഡന്‍സ് ഓര്‍ഗനൈസേഷന്‍ സംസ്ഥാന പ്രസിഡൻറ് എ.പി. മുനവ്വര്‍ സ്വലാഹി ഉദ്ഘാടനം ചെയ്തു. അബ്ദുല്‍മാലിക് സലഫി, ഷബീബ് സ്വലാഹി, സുഫ്‌യാന്‍ അബ്ദുസ്സലാം എന്നിവര്‍ സംസാരിച്ചു. സംസ്ഥാന കാമ്പസ് വിങ് ചെയര്‍മാന്‍ അഷ്‌കര്‍ ഇബ്രാഹീം, ഷഹബാസ് കെ. അബ്ബാസ്, ഡോ. ഷനൂന്‍, അബ്ഷര്‍ അലി മഹ്മൂദ്, നവാബ് അബൂബക്കര്‍, നിയാസ് മുത്തേടം എന്നിവര്‍ നേതൃത്വം നല്‍കി. മേയ് 12ന് കോഴിക്കോട് 'സുശക്ത രാഷ്ട്രം സുരക്ഷിത സമൂഹം' എന്ന പ്രമേയം മുന്‍നിര്‍ത്തി സംഘടിപ്പിക്കുന്ന ദേശീയ സെമിനാർ ഭാഗമായാണ് പരിപാടി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.