ജിനീഷിന്​ വേണം കാരുണ്യം

കോഴിക്കോട്: ഇരു വൃക്കകളും പ്രവർത്തനരഹിതമായ യുവാവ് ചികിത്സ സഹായം തേടുന്നു. എലത്തൂർ ചെട്ടികുളം സ്വദേശി കൂട്ടാക്കീൽ പറമ്പിൽ ജിനീഷ് (37) ആണ് സഹായം തേടുന്നത്. ജിനീഷി​െൻറ ജീവൻ രക്ഷിക്കാൻ വൃക്ക മാറ്റിവെക്കലാണ് ഡോക്ടർമാർ നിർദേശിച്ചിരിക്കുന്നത്. അമ്മയും ഭാര്യയും പിഞ്ചുകുഞ്ഞുമടങ്ങിയ നിർധന കുടുംബത്തി​െൻറ ഏക ആശ്രയം ജിനീഷാണ്. രോഗംമൂലം ജിനീഷ് ജോലിക്കുപോകാത്തതിനാൽ നിത്യച്ചെലവിനുപോലും കുടുംബം ബുദ്ധിമുട്ടുകയാണ്. കുടുംബത്തെ സഹായിക്കുന്നതിന് പ്രദേശവാസികൾ ജിനീഷ് ചികിത്സ സഹായ കമ്മിറ്റി രൂപവത്കരിച്ചു. സ്റ്റേറ്റ് ബാങ്ക് ഒാഫ് ഇന്ത്യ എലത്തൂർ ബ്രാഞ്ചിൽ ആരംഭിച്ച അക്കൗണ്ടിലേക്ക് സഹായങ്ങൾ നൽകണമെന്ന് കമ്മിറ്റി ഭാരവാഹികൾ അഭ്യർഥിച്ചു. അക്കൗണ്ട് നമ്പർ: 37660144889, െഎ.എഫ്.എസ്.സി കോഡ്: എസ്ബിെഎഎൻ0002211.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.