കക്കോടി വൈദ്യുതി സെക്​ഷൻ ഒാഫിസിലെ ഒാൺലൈൻ സംവിധാനം പുനഃസ്​ഥാപിച്ചില്ല

കക്കോടി: ഒരാഴ്ച കഴിഞ്ഞിട്ടും . മേയ് ഒന്നിന് രാത്രി ഒാഫിസിലെ രണ്ടു ലക്ഷം രൂപ വിലവരുന്ന മോഡം ഉൾപ്പെടെയുള്ള ഉപകരണങ്ങൾ ഇടിമിന്നലിൽ കത്തിനശിച്ചിരുന്നു. ദിവസങ്ങൾ കഴിഞ്ഞിട്ടും സംവിധാനം പുനഃസ്ഥാപിക്കാത്തതിനാൽ വൈദ്യുതി ബിൽ തുക അടക്കാൻ പ്രയാസപ്പെടുകയാണ്. ഉപഭോക്താക്കളിൽനിന്ന് ബിൽ തുക വാങ്ങി കാരപ്പറമ്പ് സെക്ഷൻ ഒാഫിസിൽ കൊണ്ടുപോയി ജീവനക്കാർ അടക്കുകയായിരുന്നു ആദ്യ ദിവസങ്ങളിൽ ചെയ്തിരുന്നത്. ഇത് ഏറെ ദുരിതമായതോടെ ജീവനക്കാർ ബില്ലെഴുതി തുക സ്വീകരിക്കുകയാണ്. മറ്റ് സെക്ഷനിൽനിന്നുള്ളവർക്ക് ബില്ലടക്കാനോ ഒാൺലൈൻ സംവിധാനങ്ങൾക്കോ സൗകര്യമില്ലാത്തതിനാൽ ഉപഭോക്താക്കൾ ഏറെ പ്രയാസെപ്പടുകയാണ്. ഒാൺലൈൻ സംവിധാനം എന്ന് പുനഃസ്ഥാപിക്കുമെന്ന് പറയാൻ സെക്ഷൻ ഒാഫിസ് അധികൃതർക്ക് കഴിയുന്നുമില്ല. തിരുവനന്തപുരത്തുനിന്ന് മോഡം എത്തണമെന്നാണ് വിശദീകരണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.