ഫറോക്ക്: കല്ലമ്പാറയിൽ തെങ്ങ് വീണ് ഒരു വീട് പൂർണമായും മറ്റൊന്ന് ഭാഗികമായും തകർന്നു. കല്ലമ്പാറ മുനമ്പത്ത് താമസിക്കുന്ന കൽമൈയുടെ വീടിന് മുകളിൽ തെങ്ങ് വീണു മേൽക്കൂര പൂർണമായും തകർന്നു. മലയിൽ സുന്ദരെൻറ വീടിന് മുകളിൽ തെങ്ങ് വീണ് കോൺക്രീറ്റ് സൺ സൈഡ് തകർന്നു. ശനിയാഴ്ച രാത്രിയുണ്ടായ ശക്തമായ കാറ്റിലും മഴയിലുമാണ് തെങ്ങ് വീണത്. ഫറോക്ക് നഗരസഭ ചെയർപേഴ്സൻ പി. റുബീന, ഡിവിഷൻ കൗൺസിലർ ലൈലയും വീടുകൾ സന്ദർശിച്ചു. 'എം.പിയും എം.എൽ.എമാരും സമരത്തിന് നേതൃത്വം നൽകണം' കോഴിക്കോട്: മാനാഞ്ചിറ-വെള്ളിമാട്കുന്ന് റോഡ് വികസനത്തിന് കഴിഞ്ഞ അഞ്ച് വർഷം ആക്ഷൻ കമ്മിറ്റിയുടെ ഭാഗമായി പ്രവർത്തിക്കുകയും സഹകരിക്കുകയും ചെയ്ത എം.കെ. രാഘവൻ എം.പിയും എ. പ്രദീപ് കുമാർ എം.എൽ.എയും ഡോ. എം.കെ. മുനീർ എം.എൽ.എയും റോഡ് വികസനം യാഥാർഥ്യമാക്കാൻ ചരിത്രകാരൻ ഡോ. എം.ജി.എസ്. നാരായണനോടൊപ്പം മേയ് 18ന് ആരംഭിക്കുന്ന അനിശ്ചിതകാല ഉപവാസ സമരത്തിന് നേതൃത്വം നൽകണമെന്ന് ആക്ഷൻ കമ്മിറ്റി ആവശ്യപ്പെട്ടു. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ ജയിച്ചാലുടൻ റോഡ് വികസനത്തിന് മുഴുവൻ ഫണ്ടും അനുവദിക്കുമെന്ന തെരഞ്ഞെടുപ്പ് വാഗ്ദാനം രണ്ടു വർഷം പിന്നിട്ടിട്ടും നടപ്പാക്കാൻ സർക്കാറിന് കഴിഞ്ഞിട്ടില്ല. തെരഞ്ഞെടുപ്പിൽ മത്സരിച്ച മുന്നണി സ്ഥാനാർഥികളുടെ മുഖ്യ തെരഞ്ഞെടുപ്പ് പ്രചാരണ വിഷയം ഇൗ റോഡ് വികസനമായിരുന്നു. മേയ് 18ന് രാവിലെ 10 മുതൽ ജില്ലയിലെ ഭരണ സിരാകേന്ദ്രമായ കലക്ടറേറ്റിനു മുന്നിലാണ് അനിശ്ചിതകാല ഉപവാസ സമരം ആരംഭിക്കുക. സമരത്തോടൊപ്പം റോഡ് വികസനത്തിൽ സർക്കാറിെൻറ അനാസ്ഥക്കെതിരെ ആക്ഷൻ കമ്മിറ്റി ഹൈേകാടതിയിൽ കേസും ഫയൽ ചെയ്യാൻ തീരുമാനിച്ചിട്ടുണ്ട്. സമരസഹായ സമിതിയുടെ വിപുല യോഗം 12ന് വൈകുന്നേരം അഞ്ചിന് നളന്ദ ഒാഡിറ്റോറിയത്തിൽ സാമൂഹിക-സാംസ്കാരിക-രാഷ്ട്രീയ നേതാക്കളെ പെങ്കടുപ്പിച്ച് വിളിച്ചുചേർക്കും. മേയ് 11ന് വാഹന പ്രചാരണ ജാഥയും 15ന് സ്മരണ ജ്വാലയും നടത്തും. പ്രസിഡൻറ് ഡോ. എം.ജി.എസ്. നാരായണൻ അധ്യക്ഷത വഹിച്ചു. സമരസഹായ സമിതി പ്രസിഡൻറ് തായാട്ട് ബാലൻ, മാത്യു കട്ടിക്കാന, എം.പി. വാസുദേവൻ, കെ.വി. സുനിൽ കുമാർ, കെ.പി. വിജയകുമാർ, സാബു കെ. ഫിലിപ്പ്, ആർ.ജി. രമേഷ്, പി.എം. കോയ, സി. ചെക്കുട്ടി ഹാജി, പ്രദീപ് മാമ്പറ്റ, കെ. സത്യനാഥൻ, എം.ടി. തോമസ് എന്നിവർ സംസാരിച്ചു. അര്‍ജൻറീന ആരാധകര്‍ ബീച്ചില്‍ ഒത്തുചേര്‍ന്നു കോഴിക്കോട്: ലോകകപ്പ് ഫുട്‌ബാൾ ആവേശത്തിലേക്ക് നാടും നഗരവും ഒരുങ്ങുന്നതിെൻറ ഭാഗമായി അര്‍ജൻറീന ഫാന്‍സ് കേരളയുടെ കീഴിലുള്ള ജില്ലയിലെ ആരാധകര്‍ ഞായറാഴ്ച വൈകുന്നേരം ബീച്ചില്‍ ഒത്തുചേര്‍ന്നു. ടീം ജഴ്‌സിയും പതാകയുമായി നൂറോളം പേരാണ് ബീച്ചിലേക്കെത്തിയത്. അര്‍ജൻറീനയുടെ നീലയും വെള്ളയും നിറത്തിലുള്ള കേക്ക് മുറിച്ചാണ് ഇവര്‍ ലോകകപ്പ് ആേഘാഷത്തിനുള്ള തയാറെടുപ്പ് നടത്തിയത്. പി.കെ. അഖില്‍, ഹര്‍ഷാദ്, കെ. നിസാനുദ്ദീന്‍ എന്നിവർ നേതൃത്വം നല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.