ചങ്ങാതിക്കൂട്ടം ഫെസ്​റ്റിന് അരങ്ങുണർന്നു; അത്തോളി ഉത്സവ ലഹരിയിൽ

അത്തോളി: ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിലെ പൂർവ വിദ്യാർഥി കൂട്ടായ്മയുടെ നേതൃത്വത്തിൽ അഞ്ചുദിവസങ്ങളിലായി നടക്കുന്ന ചങ്ങാതിക്കൂട്ടം ഫെസ്റ്റിന് അരങ്ങുണർന്നു. മന്ത്രി എ.കെ. ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു. സ്വാഗതസംഘം ചെയർമാൻ സാജിദ് കോറോത്ത് അധ്യക്ഷത വഹിച്ചു. സ്കൂളിലെ പൂർവാധ്യാപകരെ ജില്ല പഞ്ചായത്ത് പ്രസിഡൻറ് ബാബു പറശ്ശേരി ആദരിച്ചു. മന്ത്രിയുടെ കാരിക്കേച്ചർ വരച്ച് ഗിന്നസ് ദിലീഫ് കാരിക്കേച്ചർ പരിപാടി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡൻറ് ചിറ്റൂർ രവീന്ദ്രൻ, ജില്ല പഞ്ചായത്ത് അംഗം എ.എം. വേലായുധൻ, ബ്ലോക്ക് അംഗം ഷഹിനാസ്ബി, പഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ ജൈസൽ അത്തോളി, വാർഡ് അംഗം ഷീബ രാമചന്ദ്രൻ, ജാഫർ അത്തോളി, എ.പി. അബ്ദുറഹിമാൻ, ആർ.എം കുമാരൻ, ബാബു കല്ലട, വിജി ചീക്കിലോട്, സുനിൽ കൊളക്കാട്, വി.എം. സുരേഷ് ബാബു, അജീഷ് അത്തോളി എന്നിവർ സംസാരിച്ചു. ജന. കൺവീനർ ആർ.എം. ബിജു സ്വാഗതവും ട്രഷറർ ഷൗക്കത്ത് അത്തോളി നന്ദിയും പറഞ്ഞു. വൈകീട്ട് നടന്ന കലാസന്ധ്യ ഡോ. മുഹമ്മദ് അസ്ലാം ഉദ്ഘാടനം ചെയ്തു. തിങ്കളാഴ്ച കവിയരങ്ങ്, സാഹിത്യോത്സവം, എഴുത്തി​െൻറ പ്രവാസം, കലാപരിപാടികൾ, സൗഹൃദ സായാഹ്നം എന്നീ പരിപാടികൾ അരങ്ങേറും. രാത്രി എട്ടിന് പിന്നണി ഗായകൻ അഫ്സൽ നയിക്കുന്ന ഗാനമേള നടക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.