കാഞ്ഞിരത്തിനാൽ ഭൂമി വിഷയം: ചിത്രരചന സമരവും ശാന്തി പദയാത്രയും നാളെ

കൽപറ്റ: കാഞ്ഞിരത്തിനാൽ കുടുംബത്തിന് നീതി വൈകുന്നതിൽ പ്രതിഷേധിച്ച് ചിത്രരചന സമരവും സമരത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ച് ശാന്തി പദയാത്രയും തിങ്കളാഴ്ച നടത്തുമെന്ന് ഏകതാ പരിഷത്ത്, ഓൾ ഇന്ത്യ ഫാർമേഴ്സ് അസോസിയേഷൻ ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽനിന്നുള്ള 100ഒാളം ചിത്രകാരന്മാർ അണിനിരക്കുന്ന ചിത്രരചന സമരം രാവിലെ ഒമ്പതിന് കലക്ടറേറ്റിന് മുന്നിൽ ആരംഭിക്കും. 9.30ന് മഹാത്മഗാന്ധിയുടെ പാദസ്പർശമേറ്റ പുളിയാർമല ആശ്രമത്തിൽനിന്ന് സന്നദ്ധ പ്രവർത്തകർ കലക്ടറേറ്റിലെ സത്യഗ്രഹ പന്തലിലേക്ക് ശാന്തി പദയാത്ര നടത്തും. തുടർന്ന് മൗനപ്രാർഥന നടത്തും. ഏകതാ പരിഷത്തി​െൻറ മുൻ അധ്യക്ഷൻ പദയാത്ര ഗാന്ധി ഡോ. പി.വി. രാജഗോപാൽ, ഫോറം ഫോർ വോട്ടേഴ്സ് അലയൻസ് ചെയർമാൻ ജോൺ ജോസഫ്, ഐഫ പ്രസിഡൻറ് ബിനോയ് തോമസ്, ഏകതാ പരിഷത്തി​െൻറ ദേശീയ-സംസ്ഥാന നേതാക്കൾ എന്നിവർ പങ്കെടുക്കും. വാർത്തസമ്മേളനത്തിൽ പി.ജെ. ദേവസ്യ, വിനോദ് ഗോപാലൻ, ബാബു വാളവയൽ, പ്രദീപ് കുമാർ, ഗംഗാധരൻ എന്നിവർ പങ്കെടുത്തു. കാഞ്ഞിരത്തിനാൽ ഭൂമി വിഷയം: കലക്ടേററ്റിലേക്ക് പദയാത്ര എട്ടിന് കല്‍പറ്റ: കാഞ്ഞിരത്തിനാല്‍ ജോര്‍ജി​െൻറ ഭൂപ്രശ്‌നത്തിന് ശാശ്വത പരിഹാരം ആവശ്യപ്പെട്ട് ജോർജി​െൻറ ഭൂമിയില്‍നിന്ന് ചൊവ്വാഴ്ച പദയാത്ര നടത്തുമെന്ന് സമരസമിതി ഭാരവാഹികള്‍ അറിയിച്ചു. സമിതി ഭാരവാഹികളും കര്‍ഷക സംഘടന ഭാരവാഹികളും നടത്തുന്ന പദയാത്ര വ്യാഴാഴ്ച ബഹുജനമാര്‍ച്ചായി കലക്‌ടറേറ്റിൽ എത്തും. ജോര്‍ജി​െൻറ ഭൂമിയില്‍നിന്ന് ചൊവ്വാഴ്ച രാവിലെ ആരംഭിക്കുന്ന പദയാത്ര അന്ന് വൈകീട്ട് ദ്വാരകയില്‍ സമാപിക്കും. ബുധനാഴ്ച രാവിലെ നാലാംമൈലില്‍നിന്ന് ആരംഭിക്കുന്ന യാത്ര വൈകീട്ട് കണിയാമ്പറ്റയില്‍ സമാപിക്കും. വ്യാഴാഴ്ച രാവിലെ കമ്പളക്കാടുനിന്ന് ആരംഭിക്കുന്ന പദയാത്ര ബഹുജനമാര്‍ച്ചായി ഉച്ചയോടെ കലക്‌ടറേറ്റിലേത്തും. ഭൂപ്രശ്‌നം സംബന്ധിച്ച യാഥാർഥ്യം മറച്ചുവെച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ് അധികാരികളുടെ ശ്രമമെന്ന് ഭാരവാഹികൾ ആരോപിച്ചു. തെറ്റായ വിവരങ്ങള്‍ പൊതുജനത്തിന് നല്‍കി ഭൂമി തിരിച്ചുനല്‍കാതിരിക്കാനുള്ള നടപടികളാണ് സര്‍ക്കാര്‍ ചെയ്യുന്നത്. ഭൂമി വിട്ടുനല്‍കുന്നതിന് റവന്യൂ വകുപ്പിന് എതിര്‍പ്പില്ലെന്ന് റവന്യൂമന്ത്രി, സി.കെ. ശശീന്ദ്രന്‍ എം.എല്‍.എയുടെ സബ്മിഷന് മറുപടിയായി പറഞ്ഞുവെന്ന രീതിയില്‍ വന്ന വാര്‍ത്തപോലും അസത്യമായിരുന്നുവെന്ന് നിയമസഭ രേഖകള്‍തന്നെ വെളിപ്പെടുത്തുന്നു. പ്രശ്‌നം കോടതിയുടെ പരിഗണനയിലായതിനാല്‍ കേസില്‍ തീരുമാനം ഉണ്ടാകുന്ന മുറക്ക് നടപടി സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചിരുന്നു. എന്നാല്‍, ഇത്തരത്തിലൊരു മറുപടി മന്ത്രി നിയമസഭയില്‍ പറഞ്ഞിട്ടില്ലെന്ന് വിവരാവകാശ രേഖയില്‍ വ്യക്തമായിട്ടുണ്ടെന്നും സമരസമിതി ഭാരവാഹികള്‍ ആരോപിച്ചു. വാര്‍ത്തസമ്മേളനത്തില്‍ ലീഗല്‍ സെല്‍ ചെയര്‍മാന്‍ വി.ടി. പ്രദീപ്കുമാർ, സുരേഷ് ബാബു, പി.പി. ഷൈജൽ, പി. പ്രേമാനന്ദന്‍ എന്നിവര്‍ പങ്കെടുത്തു. ------------------------------------------------- ആരോഗ്യ ഇൻഷുറൻസ്: സ്മാർട്ട് കാർഡ് വിതരണം കൽപറ്റ: കേന്ദ്ര-സംസ്ഥാന സർക്കാറുകൾ സംയുക്തമായി നടപ്പാക്കുന്ന സമഗ്ര ആരോഗ്യ ഇൻഷുറൻസ് പദ്ധതിയുടെ (ചിസ്, എസ്.ചിസ്) 2018-19 സാമ്പത്തിക വർഷത്തേക്ക് രജിസ്റ്റർ ചെയ്തവർക്കുള്ള സ്മാർട്ട് കാർഡ് വിതരണവും പുതുക്കലും കൽപറ്റ, ബത്തേരി മുനിസിപ്പാലിറ്റികളിലും തൊണ്ടർനാട്, എടവക, പനമരം, നൂൽപുഴ, അമ്പലവയൽ, പൂതാടി പഞ്ചായത്തുകളിലും ആരംഭിച്ചു. പുതിയ സ്മാർട്ട് കാർഡ് ലഭിക്കുന്നതിനായി കുടുംബത്തിലെ മുഴുവൻ അംഗങ്ങളും റേഷൻ കാർഡും അക്ഷയ കേന്ദ്രത്തിൽനിന്ന് ലഭിച്ച രജിസ്േട്രഷൻ രസീതും സഹിതം എൻറോൾമ​െൻറ് കേന്ദ്രങ്ങളിൽ എത്തണം. 2017-18 സാമ്പത്തിക വർഷത്തെ സ്മാർട്ട്കാർഡ് പുതുക്കുന്നതിനായി കുടുംബത്തിലെ ഒരു അംഗം ആരോഗ്യ ഇൻഷുറൻസ് കാർഡും പുതിയ റേഷൻ കാർഡും സഹിതം പഞ്ചായത്തിലെ എൻറോൾമ​െൻറ് കേന്ദ്രങ്ങളിൽ എത്തണം. 30 രൂപയാണ് രജിസ്േട്രഷൻ ഫീസ്. പട്ടികവർഗ കുടുംബങ്ങൾക്ക് രജിസ്േട്രഷൻ ഫീസ് ഇല്ല. ആരോഗ്യ ഇൻഷുറൻസ് കാർഡ് ഗുണഭോക്താക്കളിൽ 60 വയസ്സ് പിന്നിട്ടവർക്ക് നേരത്തെയുള്ള 30,000 രൂപയുടെ ആനുകൂല്യത്തിനു പുറമെ 30,000 രൂപയുടെ അധിക ചികിത്സ സഹായവും ലഭ്യമാവും. ഫോൺ: 9388112609, 9633980996. ടോൾ ഫ്രീ നമ്പർ:18002002530. സമൂഹമാധ്യമ ദുരുപയോഗം വർധിക്കുന്നു -ജില്ല പൊലീസ് മേധാവി മാനന്തവാടി: യുവാക്കളിൽ സമൂഹ മാധ്യമങ്ങളുടെ ദുരുപയോഗം വർധിക്കുന്നതായി ജില്ല പൊലീസ് മേധാവി ഡോ. അരുള്‍ ആർ.ബി. കൃഷ്ണ പറഞ്ഞു. ഉപയോഗങ്ങളിൽ ഏറെ ശ്രദ്ധചെലുത്തണമെന്ന് അേദ്ദഹം ആവശ്യപ്പെട്ടു. മാനന്തവാടി പ്രസ് ക്ലബില്‍ ഓപണ്‍ ന്യൂസര്‍ ഓണ്‍ലൈന്‍ പത്രത്തി​െൻറ യൂട്യൂബ് ചാനൽ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. വയനാട് പ്രസ് ക്ലബ് പ്രസിഡൻറ് സുരേഷ് തലപ്പുഴ അധ്യക്ഷത വഹിച്ചു. തുടര്‍ന്ന് നടന്ന കാവ് ക്ലിക്‌സ് ഫോട്ടോഗ്രഫി മത്സര സമ്മാനവിതരണത്തി​െൻറ ഉദ്ഘാടനം മാനന്തവാടി നഗരസഭ െഡപ്യൂട്ടി ചെയര്‍പേഴ്‌സൻ പ്രതിഭ ശശി നിര്‍വഹിച്ചു. എടവക പഞ്ചായത്ത് പ്രസിഡൻറ് ഉഷ വിജയൻ, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയര്‍മാന്‍ പി.ടി. ബിജു, നഗരസഭ പ്രതിപക്ഷ നേതാവ് ജേക്കബ് സെബാസ്റ്റ്യൻ, ഡിവൈ.എസ്.പി കെ.എം. ദേവസ്യ, ജോയൻറ് ആർ.ടി.ഒ സാജു, റേഡിയോ മാറ്റൊലി സ്‌റ്റേഷന്‍ ഡയറക്ടര്‍ ഫാ. സെബാസ്റ്റ്യന്‍ പുത്തേന്‍ എന്നിവര്‍ പുരസ്‌കാര വിതരണത്തില്‍ പങ്കാളികളായി. കെ.എസ്. സജയന്‍ സ്വാഗതവും റെനീഷ് ഫ്രാന്‍സിസ് നന്ദിയും പറഞ്ഞു. സമ്മാന ജേതാക്കളായ ദീപക് വര്‍ഗീസ്, പ്രശാന്ത് മാനന്തവാടി, കാല്‍വിന്‍ ജോസഫ്, പ്രവീണ്‍ തലപ്പുഴ, പ്രതീഷ് ക്ലാസിക് എന്നിവര്‍ക്ക് കാഷ് അവാര്‍ഡും മറ്റ് സമ്മാനങ്ങളും നല്‍കി. SATWDL8 ഓപണ്‍ ന്യൂസര്‍ ഓണ്‍ലൈന്‍ പത്രത്തി​െൻറ യൂ ട്യൂബ് ചാനൽ ഉദ്ഘാടനം ജില്ല പൊലീസ് മേധാവി ഡോ. അരുള്‍ ആർ.ബി. കൃഷ്ണ നിർവഹിക്കുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.