മേഖല ശാസ്ത്രകേന്ദ്രം വികസനത്തിന്​ സഹായം ഉറപ്പാക്കുമെന്ന്​​ മുഖ്യമന്ത്രി

*ആഴക്കടലിലൂടെ സഞ്ചരിച്ച വിസ്മയാനുഭവമാണ് ശാസ്ത്രകേന്ദ്രത്തിലൊരുക്കിയ സമുദ്ര ഗാലറി സമ്മാനിക്കുക കോഴിക്കോട്: മേഖല ശാസ്ത്രകേന്ദ്രത്തി​െൻറ വികസന പ്രവർത്തനങ്ങൾക്കുള്ള സഹായം സംസ്ഥാന സർക്കാർ ഉറപ്പുവരുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ശാസ്ത്രകേന്ദ്രത്തിൽ ഒരുക്കിയ സമുദ്ര ഗാലറി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാജ്യത്തെതന്നെ മികച്ച മേഖല ശാസ്ത്രകേന്ദ്രമാണ് കോഴിക്കോെട്ടതെങ്കിലും സ്ഥലപരിമിതിയുണ്ട്. ഈ കേന്ദ്രം കൂടുതൽ മികച്ച രീതിയിലേക്ക് ഉയരണം. വിപുലീകരണ പ്രവർത്തനങ്ങൾക്ക് സ്ഥലം കണ്ടെത്തണം. ഇതിന് സർക്കാർ സഹായിക്കും -മുഖ്യമന്ത്രി പറഞ്ഞു. ശാസ്ത്രബോധം സമൂഹത്തിൽ നല്ല രീതിയിൽ വളർത്തിയെടുക്കുകയെന്നത് പ്രധാനമാണ്. ഇന്ന് പല തെറ്റിദ്ധാരണകളും ശാസ്ത്രസത്യങ്ങളായി അവതരിക്കപ്പെടുന്നു. കാലത്തിനും ലോകത്തിനും പിന്നിലാവാതിരിക്കാൻ നാം ശാസ്ത്രബോധമുള്ളവരാകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സമുദ്ര ഗാലറിയുടെ ബ്രോഷർ എ. പ്രദീപ്കുമാർ എം.എൽ.എക്ക് നൽകി മുഖ്യമന്ത്രി പ്രകാശനം െചയ്തു. ചടങ്ങിൽ എം.എൽ.എ അധ്യക്ഷത വഹിച്ചു. മുംബൈ നെഹ്റു സയൻസ് സ​െൻറർ ഡയറക്ടർ എസ്.എം. കെന്നഡ് സ്വാഗതവും ശാസ്ത്രകേന്ദ്രം ഡയറക്ടർ വി.എസ്. രാമചന്ദ്രൻ നന്ദിയും പറഞ്ഞു. ആഴക്കടലിലൂടെ സഞ്ചരിച്ച വിസ്മയാനുഭവമാണ് ശാസ്ത്രകേന്ദ്രത്തിലൊരുക്കിയ സമുദ്ര ഗാലറി സമ്മാനിക്കുക. കടലുമായി ബന്ധപ്പെട്ട കാര്യങ്ങളെക്കുറിച്ച് പ്രവർത്തന മാതൃകകളിലൂടെയും നിശ്ചലമാതൃകകളിലൂടെയും പഠിക്കാം. 20 അടി വലുപ്പമുള്ള കൂറ്റൻ നീലത്തിമിംഗലം, തത്സമയം സുനാമി തിരമാല കാണൽ, സമുദ്രത്തി​െൻറ ലഘുമാതൃക, ഉപ്പുപാടങ്ങളുടെ നിശ്ചല മാതൃക, ഒരു തുള്ളിവെള്ളം പോലുമില്ലാത്ത ഭൂമിയുടെ സാങ്കൽപിക കാഴ്ച, ചുഴിയുണ്ടാകുന്ന പ്രവർത്തനരീതി, ചാകരയുടെ ശാസ്ത്രീയ വിശദീകരണം, സമുദ്ര പര്യവേക്ഷണം, അഴിമുഖ കാഴ്ചകൾ, തിരമാലയിൽനിന്ന് വൈദ്യുതിയുണ്ടാക്കുന്ന പ്രവർത്തന മാതൃക, പവിഴപ്പുറ്റുകൾ, മുത്തുകൾ, മത്സ്യങ്ങൾ തുടങ്ങി സമുദ്രാടിത്തട്ടിലെ കൗതുക കാഴ്ചകൾ, സ്കൂബ ഡൈവിങ് തുടങ്ങിയവയെല്ലാം സജ്ജീകരിച്ചിട്ടുണ്ട്. 70 ലക്ഷം രൂപ ചെലവിട്ട് 4800 ചതുരശ്രഅടി വിസ്തീർണത്തിൽ എട്ടുമാസം കൊണ്ടാണ് ഗാലറി നിർമാണം പൂർത്തിയാക്കിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.