കെട്ടിട ദുരന്തം: പ്രാഥമിക റിപ്പോര്‍ട്ടിൽ സുരക്ഷവീഴ്ച കണ്ടെത്തി

കോഴിക്കോട്: റാംമോഹന്‍ റോഡ് ജങ്ഷനില്‍ ഷോപ്പിങ്മാള്‍ പണിക്കിടെ മണ്ണിടിഞ്ഞ് രണ്ട് തൊഴിലാളികള്‍ മരിച്ച സംഭവത്തിന് പിന്നില്‍ ഗുരുതര സുരക്ഷവീഴ്ചയുള്ളതായി നഗരസഭ എൻജിനീയറിങ് വിഭാഗത്തി​െൻറ പരിശോധനയില്‍ കണ്ടെത്തി. പരിശോധനയുടെ പ്രാഥമിക റിപ്പോര്‍ട്ട് ജില്ലാ കലക്ടര്‍ക്ക് കൈമാറി. റിപ്പോര്‍ട്ട് സര്‍ക്കാറിന് അയച്ചതായി ജില്ലാ കലക്ടര്‍ യു.വി. ജോസ് അറിയിച്ചു. വേനൽ മഴ കാരണം മണ്ണ് കുതിര്‍ന്ന അവസ്ഥയിലായിരുന്നു. മണ്ണ് അടിയിലേക്ക് താഴ്ന്നിറങ്ങിയതാണ് അപകടം വരുത്തിയത്. ഈ സാഹചര്യത്തില്‍ കുഴിയെടുക്കുന്നത് അപകടം വരുത്തും എന്ന് വ്യക്തമായിട്ടും തൊഴിലാളികളെ ജോലിക്ക് നിയോഗിച്ചതാണ് ദുരന്തത്തിന് കാരണം. 5.2 മീറ്റര്‍ അടി താഴ്ചയില്‍ മണ്ണെടുക്കാനാണ് നഗരസഭ നിര്‍ദേശിച്ചത്. അതില്‍ കൂടുതല്‍ ആഴത്തില്‍ മണ്ണെടുത്തിട്ടില്ല എന്നാണ് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയത്. ഇതുമായി ബന്ധപ്പെട്ട് സമഗ്രമായ അന്വേഷണം ഉടൻ ആരംഭിക്കും. അതിനുശേഷം നടപടികള്‍ സ്വീകരിക്കും. അപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ഏഴരലക്ഷം രൂപ വീതം നല്‍കാന്‍ കെട്ടിട ഉടമകള്‍ തയാറായിട്ടുണ്ട്. ഇതില്‍ ഒരു ലക്ഷം രൂപവീതം ഇതിനകം നല്‍കി. ബാക്കി കുടുംബാംഗങ്ങളുടെ അക്കൗണ്ടില്‍ നിക്ഷേപിക്കും. തൊഴിൽ വകുപ്പി​െൻറ ഇടപെടലിനെ തുടർന്നാണ് നഷ്ടപരിഹാര കാര്യത്തിൽ ധാരണയായത്. മണ്ണെടുക്കല്‍ അശാസ്ത്രീയമാണെന്ന് റവന്യൂവകുപ്പും അന്വേഷണത്തില്‍ കെണ്ടത്തിക്കഴിഞ്ഞു. തഹസില്‍ദാരുടെ റിപ്പോര്‍ട്ടി​െൻറ അടിസ്ഥാനത്തില്‍ മനഃപൂര്‍വമല്ലാത്ത നരഹത്യക്ക് പൊലീസ് കേസെടുത്തത്. ഡി ആൻറ് ഡി കണ്‍സ്ട്രക്ഷന്‍ കമ്പനിയാണ് കരാറുകാർ. അവരുടെ ഓഫിസ് അടച്ചുപൂട്ടിയ നിലയിലാണ്. നിര്‍മാണപ്രവര്‍ത്തനം നിര്‍ത്തിവെക്കാന്‍ കഴിഞ്ഞദിവസം തന്നെ ലേബര്‍ ഡിപാര്‍ട്ട്‌മ​െൻറ് സ്റ്റോപ്പ് മെമ്മോ നല്‍കിക്കഴിഞ്ഞു. സമീപമുള്ള കെട്ടിടങ്ങളുടെ സുരക്ഷ ഉറപ്പുവരുത്താന്‍ നടപടി സ്വീകരിക്കുമെന്നും കലക്ടര്‍ അറിയിച്ചു. അപകടത്തി​െൻറ പശ്ചാത്തലത്തില്‍ ജില്ലയിലെ വിവിധ നിർമാണ സ്ഥലങ്ങളിൽ പൊലീസ് പരിശോധന നടത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.