കോഴിക്കോട്: കോടിക്കണക്കിന് രൂപ കുടിശ്ശിക പിരിച്ചെടുക്കാതെ വൈദ്യുതി ബോർഡിന് വരുന്ന ബാധ്യതകൾ മുഴുവൻ സാധാരണ ജനങ്ങളിൽ അടിച്ചേൽപിക്കാനുള്ള ശ്രമങ്ങൾ ഉപേക്ഷിക്കണമെന്ന് വെൽഫെയർ പാർട്ടി ജില്ല എക്സിക്യൂട്ടിവ് ആവശ്യപ്പെട്ടു. അടിക്കടിയുണ്ടാവുന്ന ഇന്ധന വിലവർധനയിൽ ദുരിതമനുഭവിക്കുന്ന സാധാരണക്കാർക്കുമേൽ വൈദ്യുതി ചാർജുകൂടി വർധിപ്പിക്കാനുള്ള നിർദേശങ്ങൾ ജനങ്ങളോടുള്ള വെല്ലുവിളിയാണ്. സർക്കാറിെൻറ കൊള്ളരുതായ്മകൾ മൂലം സംഭവിക്കുന്ന ബാധ്യതകൾ സാധാരണജനങ്ങൾ സഹിക്കേണ്ടിവരുക എന്നത് അനുവദിക്കാനാവില്ല. ജില്ല ആക്ടിങ് പ്രസിഡൻറ് പി.സി. മുഹമ്മദ് കുട്ടി അധ്യക്ഷത വഹിച്ചു. ടി.കെ. മാധവൻ, എ.പി. വേലായുധൻ, മുസ്തഫ പാലാഴി, സാലിഹ് കൊടപ്പന, എ.എം. മജീദ്, ചന്ദ്രിക കൊയിലാണ്ടി എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.