കോരപ്പുഴ പാലം പുതുക്കിപ്പണിയും ^മന്ത്രി എ.കെ. ശശീന്ദ്രൻ

കോരപ്പുഴ പാലം പുതുക്കിപ്പണിയും -മന്ത്രി എ.കെ. ശശീന്ദ്രൻ കോഴിക്കോട്: രണ്ടു വർഷത്തിനിടെ 400 കോടിയുടെ വികസനപ്രവർത്തനങ്ങൾ എലത്തൂർ മണ്ഡലത്തിൽ നടപ്പാക്കാൻ കഴിഞ്ഞതായി ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രൻ. ജില്ലയിലെ ജനപ്രതിനിധികളുടെ അവലോകനയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ശോച്യാവസ്ഥയിലായ കോരപ്പുഴ പാലം പൊളിച്ചുമാറ്റി അതേ സ്ഥലത്തുതന്നെ പുതിയ പാലത്തിന് ഭരണാനുമതി ലഭിച്ചതായും ടെൻഡർ നടപടികൾ പുരോഗമിക്കുന്നതായും മന്ത്രി പറഞ്ഞു. പാവങ്ങാട് മുതൽ കോരപ്പുഴവരെ റോഡ് വീതികൂട്ടി നടപ്പാത സൗകര്യത്തോടുകൂടി നിർമിക്കാൻ നാലുകോടി രൂപ അനുവദിച്ചിട്ടുണ്ട്. ഒരു വർഷത്തിനുള്ളിൽതന്നെ ഈ രണ്ട് പദ്ധതികളും പൂർത്തീകരിക്കും. കോർപറേഷൻ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം. രാധാകൃഷ്ണൻ മാസ്റ്റർ, ചേളന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ഒ.പി. ശോഭന, മുക്കം മുഹമ്മദ് തുടങ്ങിയവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.