കോഴിക്കോട്: ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷെൻറ നേതൃത്വത്തിൽ എട്ടിന് 'ഫോട്ടോഗ്രഫി: തൊഴിലും സാമൂഹിക പ്രതിബദ്ധതയും' എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിക്കുന്നു. നളന്ദയിൽ നടക്കുന്ന സെമിനാർ ജില്ല പഞ്ചായത്ത് പ്രസിഡൻറ് ബാബു പറശ്ശേരി ഉദ്ഘാടനം ചെയ്യുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. കെ. അജീഷ് വിഷയാവതരണം നടത്തും. പി.എ. മുഹമ്മദ് റിയാസ്, പി.എം. സുരേഷ് ബാബു, ടി.പി. ജയചന്ദ്രൻ തുടങ്ങിയവർ പങ്കെടുക്കും. വടകര മോർഫിങ് കേസിനുശേഷം ഫോേട്ടാഗ്രഫി മേഖല വലിയ പ്രതിസന്ധിയിലായിരിക്കുകയാണ്. കല്യാണച്ചടങ്ങുകളിൽ പലരും ഫോേട്ടാഗ്രാഫർമാരെ അപമാനിക്കുന്ന തരത്തിലാണ് സംസാരിക്കുന്നത്. പലരും നേരേത്ത ഏൽപിച്ച ജോലികൾ വേണ്ടെന്നു വെക്കുകയും ചെയ്തിട്ടുണ്ടെന്നും ഭാരവാഹികൾ പറഞ്ഞു. വാർത്തസമ്മേളനത്തിൽ സംസ്ഥാന സെക്രട്ടറി ദിലീഷ് കുമാർ പരിയാരം, കെ.വി. തൃപുദാസ്, ജോതിഷ്കുമാർ, വി.പി. പ്രസാദ്, കെ.വി. സുനിൽകുമാർ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.