കനലെരിയുന്ന കാലത്ത് ഇന്ത്യ നമ്മുടേതെന്ന് ഉറക്കെ പറയേണ്ട സന്ദർഭം ^ കെ.പി. രാമനുണ്ണി

കനലെരിയുന്ന കാലത്ത് ഇന്ത്യ നമ്മുടേതെന്ന് ഉറക്കെ പറയേണ്ട സന്ദർഭം - കെ.പി. രാമനുണ്ണി * നാടി​െൻറ ഉത്സവമായി തനിമയുടെ സംഗീത വിരുന്ന് കുറ്റിക്കാട്ടൂർ: വെറുപ്പി​െൻറയും വിദ്വേഷത്തി​െൻറയും കനലെരിയുന്ന സന്ദർഭത്തിൽ നാട്ടിലെ സർഗാത്മക കൂട്ടായ്മയെ ഉപയോഗപ്പെടുത്തി തനിമ കലാ സാഹിത്യ വേദി ഒരുക്കിയ ഹിന്ദുസ്ഥാൻ ഹമാര രാഗമാലിക ഉത്സവമായി മാറി. ഇന്ത്യ നമ്മുടേതെന്നു കൂടി ഉറക്കെ പറയേണ്ട കാലത്താണ് നാം ജീവിക്കുന്നതെന്ന് പ്രശസ്ത നോവലിസ്റ്റ് കെ.പി. രാമനുണ്ണി പറഞ്ഞു. ചടങ്ങിൽ ആദരം ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനങ്ങളുടെ മൗലികാവകാശങ്ങളെ വകവെച്ചു കൊടുക്കാത്ത ഭരണകൂടങ്ങളും പാർട്ടികളും രാഷ്ട്ര പുരോഗതിക്ക് തടസ്സം നിൽക്കുന്നവരും ഫാഷിസ്റ്റ് ചിന്താഗതിക്കാരുമാണെന്നും മുഴുവൻ ജനാധിപത്യ വിശ്വാസികളും ഒറ്റക്കെട്ടായി ഇത്തരം ശക്തികളെ ചെറുത്ത് തോൽപിക്കണമെന്നും രാമനുണ്ണി പറഞ്ഞു. പി.ടി.എ. റഹീം എം.എൽ.എ 'ഹിന്ദുസ്ഥാൻ ഹമാരാ' രാഗമാലിക ഉദ്ഘാടനം ചെയ്തു. പ്രോഗ്രാം ചെയർമാൻ ശമീർ പാർക്ക് അധ്യക്ഷത വഹിച്ചു. കേരള സാഹിത്യ അക്കാദമി അവാർഡ് ജേതാവ് പി.കെ. പാറക്കടവ്‌, മാപ്പിളപ്പാട്ട് ഗായിക രഹ്ന, കുറ്റിക്കാട്ടൂർ പ്രദേശത്തി​െൻറ വിദ്യാഭ്യാസ പുരോഗതിയിൽ പ്രവത്തിച്ച കെ.പി. സലാഹുദീൻ മാസ്റ്റർ, ജീവകാരുണ്യ പ്രവർത്തകനായ മഠത്തിൽ അസീസ്, സംഗീത മിശ്രണ പ്രതിഭ റഷീദ് നാസ്, ചലച്ചിത്ര പ്രവർത്തകനായ മുസ്തഫ എന്നിവരേയും ആദരിച്ചു. പെരുവയൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് വൈ.വി. ശാന്ത സ്നേഹാദര പ്രഭാഷണം നടത്തി. തനിമ ജില്ല പ്രസിഡൻറ് ബാപ്പു വാവാട്, സെക്രട്ടറി സിദ്ദീഖ് കുറ്റിക്കാട്ടൂർ, വാർഡ് മെമ്പർ കെ.പി. കോയ, മിനാർ ഇസ്പാറ്റ് കമ്പനി മീഡിയ മാനേജർ മുഹമ്മദ് സാദിക്, കൺവീനർ എം. സ്വാലിഹ്, മുജീബ് എക്കണ്ടി, ജയമോഹൻ, ശംസു റോയൽ, ടി.പി. കൃഷ്ണൻ ടി.പി. ഷാഹുൽ ഹമീദ്, പി. മുനീർ, വ്യാപാരി വ്യവസായി പ്രസിഡൻറ് വി. മാമുക്കുട്ടി, ബക്കർ വെള്ളിപ്പറമ്പ് എന്നിവർ സംബന്ധിച്ചു. ജനറൽ കൺവീനർ റഹ്മാൻ കുറ്റിക്കാട്ടൂർ സ്വാഗതവും കെ. മുഹമ്മദ് ശാഫി നന്ദിയും പറഞ്ഞു. ആഫ്രിക്കൻ കലാരൂപമായ അക്രാബാറ്റ് നാടൻ പാട്ടുകൾ ഗാനമേള എന്നിവയും അരങ്ങേറി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.