കോഴിക്കോട് സൈബർ പാർക്കിൽ നാലു കമ്പനികൾകൂടി

കോഴിക്കോട്: കോഴിക്കോട് സൈബർ പാർക്കിൽ നാലു കമ്പനികൾകൂടി പ്രവർത്തനം തുടങ്ങി. ഐ.ടി കെട്ടിട സമുച്ചയമായ സഹ്യയിലാണ് ഇൻഫിനിറ്റ് ഓപൺ സോഴ്സ് സൊല്യൂഷൻ, സിൻഫോഗ് കോഡ് ലാബസ്, ലിമൻസി ടെക്നോളജിസ്, ഓൺടാഷ് ഇന്ത്യ ടെക്നോളജിസ് തുടങ്ങിയ കമ്പനികൾ പ്രവർത്തനം ആരംഭിച്ചത്. കെട്ടിടത്തിൽ 7000 ചതുരശ്ര അടി ഏറ്റെടുത്ത് അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിച്ചെടുത്ത ഐ.ഒ.എസ് സൊല്യൂഷൻസി​െൻറ ഉദ്ഘാടനം തൊഴിൽ മന്ത്രി ടി.പി. രാമകൃഷ്ണൻ നിർവഹിച്ചു. സംസ്ഥാന ഐ.ടി. പാർക്കുകളുടെ ചീഫ് എക്സിക്യുട്ടീവ് ഓഫിസർ ഋഷികേശ് നായർ പെങ്കടുത്തു. ഇ-കൊമേഴ്‌സ്, കാബ് സോഫ്ട് വെയർ, മൽട്ടിലവൽ സോഫ്ട്വെയർ വികസനം, മൊബൈൽ ആപ് വികസനം തുടങ്ങിയവയാണ് കമ്പനിയുടെ പ്രവർത്തന മേഖല. ഇ.ആർ.പി, മൊബൈൽ ആപ്ലിക്കേഷൻ വികസനം തുടങ്ങിയ മേഖലയിൽ പ്രവർത്തിക്കുന്ന ആപ് മോഷൻ ടെക്നോളജിയുടെ എക്‌സ്‌പോർട് ഡിവിഷനാണ് സിൻഫോഗ് കോഡ് ലാബസ്. ഇൻറർനെറ്റ് ഓഫ് തിങ്സ് (ഐ.ഒ.റ്റി) ബ്ലോക്ക് ചെയിൻ തുടങ്ങിയ മേഖലകളിലേക്ക് പ്രവർത്തനം വിപുലപ്പെടുത്തുന്നതി​െൻറ ഭാഗമായാണ് ലിമൻസി ടെക്നോളജിസ് സൈബർ പാർക്കിൽ ഓഫിസ് തുടങ്ങിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.