കോഴിക്കോട്: സി.ബി.എസ്.ഇ സ്കൂളുകളിലെ എൻ.സി.ഇ.ആർ.ടി പാഠപുസ്തക അച്ചടി സ്വകാര്യ പ്രസാധകരെ സഹായിക്കാൻ മനപ്പൂർവം വൈകിപ്പിക്കുന്നുവെന്നാരോപിച്ച് യുവ ജനതാദൾ ദേശീയ പ്രസിഡൻറ് സലീം മടവൂർ നൽകിയ പരാതി എൻ.സി.ഇ.ആർ.ടി ചുമതലയുള്ള സെൻട്രൽ വിജിലൻസ് ഓഫിസർ അന്വേഷിക്കും. മിക്ക സ്കൂളുകളും ആറുമാസം മുമ്പുതന്നെ ഓർഡർ നൽകിയിട്ടും പുസ്തക അച്ചടിയുടെ 20 ശതമാനം മാത്രമാണ് പൂർത്തിയാക്കിയതെന്നും ഉത്തരേന്ത്യയിലെ മിക്ക സ്കൂളുകളും ഏപ്രിൽ മുതൽ തുറന്നുപ്രവർത്തിച്ചിട്ടും പാഠപുസ്തകം നൽകാൻ തയാറായില്ലെന്നും പരാതിയിൽ പറഞ്ഞിരുന്നു. പാഠപുസ്തക അച്ചടി വൈകിപ്പിച്ച് കൊള്ളലാഭം കൊയ്യാൻ സ്വകാര്യ പ്രസാധകർ എൻ.സി.ഇ.ആർ.ടിയിലെ ചില ഉദ്യോഗസ്ഥരുമായി ഒത്തുകളിക്കുകയാണെന്ന് പരാതിയിൽ ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.