സ്​കൂൾ പാചക തൊഴിലാളികൾ ധർണ നടത്തി

കോഴിക്കോട്: പണിയും കൂലിയുമില്ലാത്ത വേനലവധിക്കാലത്ത് 5000 രൂപ അലവൻസ് അനുവദിക്കുക, ഒരു വർഷം മുമ്പ് മന്ത്രിസഭ തീരുമാനിച്ച 100 രൂപ വേതന വർധന കുടിശ്ശിക സഹിതം ഉടൻ നൽകുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് സ്കൂൾ പാചക തൊഴിലാളി സംഘടന (എച്ച്.എം.എസ്) കലക്ടറേറ്റിന് മുന്നിൽ ധർണ നടത്തി. ലോഹ്യ വിചാര വേദി സംസ്ഥാന സെക്രട്ടറി ഇ.കെ. ശ്രീനിവാസൻ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ് ശ്രീധരൻ നായർ അധ്യക്ഷത വഹിച്ചു. യൂനിയൻ സംസ്ഥാന ജനറൽ സെക്രട്ടറി ജി. ഷാനവാസ്, ശ്രീധരൻ തേറമ്പിൽ, ഒ. പത്മനാഭൻ, ടി.പി. ആയിഷാബി, എം.വി. ദേവി, വി.പി. ദേവയാനി, വി.പി. ലളിത, എൻ.പി. സുമതി, കെ.പി. യൂസഫ്, അശോകൻ തുടങ്ങിയവർ സംസാരിച്ചു. അധ്യാപക ഒഴിവ് ഫറോക്ക്: ഫാറൂഖ് കോളജ് റൗദത്തുൽ ഉലൂം അറബി കോളജിൽ അറബിക്, കൊമേഴ്സ്, ഇംഗ്ലീഷ് വിഷയങ്ങളിൽ െഗസ്റ്റ് െലക്ചറർമാരെ നിയമിക്കുന്നു. കോളജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ ഒാഫിസിൽ രജിസ്റ്റർ ചെയ്ത ഉദ്യോഗാർഥികൾ ശനിയാഴ്ച രാവിലെ 10.30ന് കോളജിൽ എത്തണം. ഫോൺ: 944 743 1541.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.