​പാഠപുസ്​തക വിതരണം ജില്ലതല ഉദ്ഘാടനം

േകാഴിക്കോട്: മന്ത്രിസഭ രണ്ടാം വാർഷികത്തി​െൻറ ഭാഗമായി വിദ്യാഭ്യാസ വകുപ്പ് മോഡൽ ഹൈസ്കൂളിൽ സംഘടിപ്പിച്ച പാഠപുസ്തക വിതരണത്തി​െൻറ ജില്ലതല ഉദ്ഘാടനം മേയർ തോട്ടത്തിൽ രവീന്ദ്രൻ നിർവഹിച്ചു. വേണമെങ്കിൽ കാര്യങ്ങൾ വേഗത്തിൽ നടത്താനാകുമെന്നതി​െൻറ തെളിവാണ് നേരേത്ത പുസ്തകവിതരണം സാധ്യമാക്കിയതെന്ന് മേയർ പറഞ്ഞു. എട്ട്, ഒമ്പത്, പത്ത് ക്ലാസുകളിലെ വിദ്യാർഥികൾക്കുള്ള പുസ്തകങ്ങളാണ് വിതരണം ചെയ്തത്. ചടങ്ങിൽ ഫോറസ്റ്റ് കൺസർവേറ്റർ പ്രദീപ് വിദ്യാർഥികൾക്ക് വൃക്ഷത്തൈ വിതരണം ചെയ്തു. കോർപറേഷൻ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ രാധാകൃഷ്ണൻ, ജയകൃഷ്ണൻ, യു.കെ. അബ്ദുൽ നാസർ, ഹെഡ്മിസ്ട്രസ് എം.എൽ. ദീപ തുടങ്ങിയവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.