പന്തീരാങ്കാവിലെ പെട്രോൾ ബോംബേറ്: പ്രതിയെ പിടികൂടി

പന്തീരാങ്കാവ്: അർധരാത്രി കൂടത്തുംപാറ മരക്കാട്ട് മേത്തൽ രൂപേഷി​െൻറ വീട്ടിലേക്ക് പെട്രോൾ ബോംബെറിഞ്ഞ കേസിലെ പ്രതി പൊലീസ് പിടിയിലായി. സമീപവാസിയായ മങ്ങാട്ട് അർജിതിനെയാണ് (19) നല്ലളം എസ്.ഐ എസ്.ബി. കൈലാസ്നാഥ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഞായറാഴ്ച രാത്രി 11.30ഓടെയാണ് പെട്രോൾ നിറച്ച് തീകൊളുത്തി എറിഞ്ഞ മൂന്ന് കുപ്പികൾ രൂപേഷി​െൻറ വീടി​െൻറ മുൻവശത്തെ ഗ്രില്ലിന് സമീപം പൊട്ടി തീപടർന്നത്. വൻ ശബ്ദം കേട്ട് ഞെട്ടിയുണർന്ന വീട്ടുകാർ ഉടൻ തീ അണക്കുകയായിരുന്നു. സമീപത്തെ വിവാഹവീട്ടിലുണ്ടായ വാക്തർക്കമാണ് സംഭവത്തിനു പിന്നിലെന്ന് പൊലീസ് പറഞ്ഞു. ബൈക്കിൽനിന്ന് പെട്രോൾ ശേഖരിച്ചാണ് ആക്രമണം നടത്തിയത്. പ്രതിയെക്കുറിച്ച് സൂചന ലഭിച്ചതിനെ തുടർന്ന് ബന്ധുവീട്ടിൽനിന്ന് തന്ത്രപൂർവം പൊലീസ് പിടികൂടുകയായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.