ജില്ലയിൽ കുടുംബശ്രീ​ രക്​തദാനസേന ഒരുങ്ങി

കോഴിക്കോട്: കുടുംബശ്രീ കോഴിക്കോട് ജില്ല മിഷൻ രൂപം നൽകിയ ജെൻഡർ പ്രതിരോധസേനയായ പിങ്ക് ടാസ്ക് ഫോഴ്സ് ജില്ല കേന്ദ്രീകരിച്ച് രക്തദാനസേന രൂപവത്കരിച്ചു. കോഴിക്കോട് കോട്ടപ്പറമ്പ് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിൽ രക്തം നൽകിയാണ് പിങ്ക് ടാസ്ക് ഫോഴ്സ് പ്രവർത്തകർ ഔപചാരികമായി തുടക്കംകുറിച്ചത്. സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ അതിക്രമങ്ങൾ തടയുക, അവയെ പ്രതിരോധിക്കുക എന്നീ ലക്ഷ്യത്തോടെ രൂപവത്കരിച്ച പിങ്ക് ടാസ്ക് ഫോഴ്സിൽ 164 അംഗങ്ങളാണുള്ളത്. കോഴിക്കോട് ജില്ലയിൽ സ്ത്രീപദവി സ്വയംപഠനപ്രക്രിയയുടെ ഭാഗമായി വിജിലൻറ് ഗ്രൂപ് രൂപവത്കരിച്ച് 82 സി.ഡി.എസുകളിൽനിന്ന് രണ്ടു പേരടങ്ങുന്ന സേനയാണ് പിങ്ക് ടാസ്ക് ഫോഴ്സ്. ജില്ല പൊലീസ് ഡിപ്പാർട്മ​െൻറുമായി ചേർന്ന് അതിക്രമങ്ങൾ ചെറുക്കുന്നതിന് പ്രതിരോധമാർഗങ്ങളിൽ പരിശീലനം ലഭിച്ചവരാണിവർ. രക്തദാനസേന രൂപവത്കരണ ചടങ്ങിൽ ജില്ല മിഷൻ കോഓഡിനേറ്റർ പി.സി. കവിത, അസിസ്റ്റൻറ് കോഓഡിനേറ്റർ പി.എം. ഗിരീഷൻ, ജെൻഡർ േപ്രാഗ്രാം മാനേജർ എം.എസ്. അഫീഫ, ജില്ല റിസോഴ്സ് പേഴ്സൻ കെ. രജിത എന്നിവർ സംസാരിച്ചു. അക്രമങ്ങൾക്കും ചൂഷണങ്ങൾക്കും വിധേയരാവുന്ന സ്ത്രീകൾക്കും കുട്ടികൾക്കും സംരക്ഷണവും മാനസിക പിന്തുണയും അവശ്യഘട്ടങ്ങളിൽ നിയമസഹായവും നൽകാനായി പ്രവർത്തിക്കുന്ന കുടുംബശ്രീയുടെ ജെൻഡർ ഹെൽപ് െഡസ്കായ സ്നേഹിത പ്രവർത്തകരും പങ്കാളികളായി. സ്നേഹിത കൗൺസിലർ കെ.കെ. ഉണ്ണിമോൾ, ഓഫിസ് അസിസ്റ്റൻറ് െഎ. രജുല, സർവിസ് െപ്രാവൈഡർ എം. ജസീന എന്നിവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.