ഒരു 'പ്ലാനു'മില്ല, ഇവിടെ സബ്​ഡിപ്പോ തുടങ്ങാൻ

* പെരിക്കല്ലൂരിൽ കെ.എസ്.ആർ.ടി.സി സബ് ഡിപ്പോ ആരംഭിക്കാൻ അധികൃതർ നടപടി സ്വീകരിക്കുന്നില്ല പുൽപള്ളി: പെരിക്കല്ലൂരിൽ കെ.എസ്.ആർ.ടി.സി സബ് ഡിപ്പോ ആരംഭിക്കാൻ മുള്ളൻകൊല്ലി ഗ്രാമപഞ്ചായത്ത് അധികൃതർ മാസ്റ്റർ പ്ലാൻ തയാറാക്കാൻ നടപടിയെടുക്കുന്നില്ലെന്ന് ആരോപണം. സബ് ഡിപ്പോക്ക് തടസ്സം നിൽക്കുന്നതിൽ ചില ജനപ്രതിനിധികൾ ഉണ്ടെന്നും ഇവർ സ്വകാര്യ ബസുകാരെ സഹായിക്കാനാണ് ശ്രമിക്കുന്നതെന്നും ആക്ഷേപം ഉയർന്നിട്ടുണ്ട്. ഡിപ്പോ ആരംഭിക്കാൻ രണ്ട് ഏക്കർ സ്ഥലം വിട്ടുനൽകിയിട്ട് മാസങ്ങൾ കഴിഞ്ഞു. പഞ്ചായത്തി​െൻറ ഉടമസ്ഥതയിലാണ് സ്ഥലമിപ്പോൾ. മാസ്റ്റർ പ്ലാൻ തയാറാക്കിക്കഴിഞ്ഞാലേ കെ.എസ്.ആർ.ടി.സി സ്ഥലം ഏറ്റെടുക്കൂ. ഒരേക്കർ സ്ഥലം പെരിക്കല്ലൂർ സ​െൻറ് തോമസ് പള്ളി സൗജന്യമായി വിട്ടുനൽകി. ഇതോടൊപ്പം മറ്റൊരു ഏക്കർ സ്ഥലം പഞ്ചായത്ത് വില കൊടുത്ത് വാങ്ങുകയും ചെയ്തു. 50 ലക്ഷം രൂപയോളം ഇതിനായി പഞ്ചായത്ത് ചെലവഴിച്ചു. ഭൂമി പഞ്ചായത്തിന് കൈമാറിയിട്ട് ആറു മാസത്തിലേറെയായി. ഭൂമി ഏറ്റെടുത്തതല്ലാതെ ഇവിടെ മറ്റ് അടിസ്ഥാന സൗകര്യങ്ങൾ ഏർപ്പെടുത്താൻ നടപടിയുണ്ടായില്ല. തുറസ്സായ സ്ഥലത്ത് ബസുകൾ നിർത്തിയിട്ടാൽ വേനൽ ചൂടിനാൽ വിശ്രമിക്കാൻ പോലും പറ്റാത്ത അവസ്ഥയാണ് ജീവനക്കാർക്ക്. മഴ പെയ്താൽ ബസുകൾ നിർത്തിയിടുന്ന ഭാഗം ചളിക്കളമാകുന്നത് പരിഹരിക്കാനായി ഇവിടം കോൺക്രീറ്റ് ചെയ്യാനായി 20 ലക്ഷം രൂപ അനുവദിക്കുമെന്ന് പഞ്ചായത്ത് മുമ്പ് പ്രഖ്യാപിച്ചിരുന്നു. എന്നാൽ, ഈ തുക കഴിഞ്ഞ സാമ്പത്തികവർഷം വകമാറ്റി ചെലവഴിച്ചു. ഇപ്പോൾ ദീർഘദൂര ബസുകൾ റോഡരികിൽ നിർത്തിയിടേണ്ട അവസ്ഥയാണ്. കെ.എസ്.ആർ.ടി.സിക്കായി എടുത്ത സ്ഥലം റോഡ് പണിക്കാർ അവരുടെ നിർമാണ വസ്തുക്കളും മറ്റും സൂക്ഷിക്കാൻ ഉപയോഗപ്പെടുത്തുകയാണ്. മാസ്റ്റർ പ്ലാൻ തയാറാക്കി നൽകിയാലേ സർക്കാർ സഹായം ഇനി ലഭിക്കൂ. ഐ.സി. ബാലകൃഷ്ണൻ എം.എൽ.എ ഡിപ്പോക്ക് ഫണ്ട് അനുവദിക്കുമെന്ന് പറഞ്ഞിരുന്നു. മൂന്നു വർഷംകൊണ്ട് ഒന്നരകോടി രൂപയാണ് ലഭിക്കുക. ഒരുവർഷം 50 ലക്ഷം രൂപ വീതം ലഭിക്കും. എന്നാൽ, ഫണ്ട് ലഭ്യമാക്കാൻ ആവശ്യമായ നടപടിക്ക് പഞ്ചായത്ത് ഭരണസമിതി തയാറായിട്ടില്ല. ഇതിൽ പ്രതിഷേധം ശക്തമാണ്. സംസ്ഥാന അതിർത്തിയായ പെരിക്കല്ലൂരിൽനിന്ന് സംസ്ഥാനത്തി​െൻറ വിവിധ ഭാഗങ്ങളിലേക്ക് 17 ദീർഘദൂര സർവിസുകൾ നടത്തുന്നുണ്ട്. 1990കളുടെ ആരംഭം മുതലാണ് ഇവിടെനിന്ന് കൂടുതൽ ബസ് സർവിസുകൾ ആരംഭിച്ചത്. ജീവനക്കാർക്ക് ആവശ്യമായ സൗകര്യങ്ങളെല്ലാം ഒരുക്കിക്കൊടുക്കുന്നത് നാട്ടുകാരാണ്. ഈയൊരു ആത്മബന്ധത്തി​െൻറ ഫലമായാണ് ഒരുകോടിയോളം രൂപ വിലവരുന്ന ഭൂമി പെരിക്കല്ലൂർ ദേവാലയം സൗജന്യമായി വിട്ടുനൽകിയത്. MONWDL1 കെ.എസ്.ആർ.ടി.സി ബസുകൾ റോഡരികിൽ നിർത്തിയിട്ടിരിക്കുന്നു MONWDL2 പെരിക്കല്ലൂരിൽ സബ് ഡിപ്പോക്ക് വിട്ടുകൊടുത്ത ഭൂമി യാത്രയയപ്പ് കൽപറ്റ: വയനാട്ടിൽനിന്ന് സ്ഥലംമാറിപ്പോവുന്ന കേരള പത്രപ്രവർത്തക യൂനിയൻ ജില്ല പ്രസിഡൻറ് രമേശ് എഴുത്തച്ഛന് ഐ.എൻ.ടി.യു.സി വയനാട് ജില്ല കമ്മിറ്റി യാത്രയയപ്പ് നൽകി. കെ.പി.സി.സി നിർവാഹക സമിതിയംഗം വി.എ. മജീദ് ഉദ്ഘാടനം ചെയ്തു. ഐ.എൻ.ടി.യു.സി ജില്ല പ്രസിഡൻറ് പി.പി. ആലി അധ്യക്ഷത വഹിച്ചു. എം.എ. ജോസഫ്, ഗിരീഷ് കൽപറ്റ, നജീബ് പിണങ്ങോട്, ഷൈനി ജോയി, പി.എൻ. ശിവൻ, മോഹൻദാസ് കോട്ടക്കൊല്ലി, സാലി റാട്ടക്കൊല്ലി, കെ.കെ. രാജേന്ദ്രൻ, സി.കെ. ജിതേഷ്, എസ്. മണി, പി.എം. ജോസ്, കെ.എം. വർഗീസ്, കെ. അബൂബക്കർ, ആർ. ഉണ്ണികൃഷ്ണൻ, ജോബി തരിയോട്, ആയിഷ പള്ളിയാൽ, പി.ആർ. ബിന്ദു, സുബൈർ ഓണിവയൽ, കാരാടൻ സലീം, ജയന്ത് വൈത്തിരി എന്നിവർ സംസാരിച്ചു. നിരത്തിൽ ജീവൻ കാക്കാൻ മുന്നറിയിപ്പുമായി 'യമദൂതർ' കൽപറ്റ: ദേശീയ റോഡ് സുരക്ഷാ വാരാചരണത്തി​െൻറ ഭാഗമായി പച്ചിലക്കാട് യതി സ്കൂൾ ഓഫ് ഇംഗ്ലീഷിലെ വിദ്യാർഥികൾ റോഡ് സുരക്ഷാ ബോധവത്കരണ കലാപരിപാടിയുമായി വീണ്ടും നിരത്തുകളിലെത്തുന്നു. കേരള മോട്ടോർ വാഹന വകുപ്പി​െൻറ നേതൃത്വത്തിൽ ഇന്ത്യൻ റെഡ്ക്രോസ് സൊസൈറ്റി വയനാട് ജില്ല ബ്രാഞ്ചി​െൻറ സഹകരണത്തോടെ അവതരിപ്പിക്കുന്ന സംഗീത നാടക ശിൽപത്തിന് 'യമദൂതർ'എന്നാണ് പേരിട്ടിരിക്കുന്നത്. വാഹനാപകടങ്ങളിൽ കൂടുതലും ഉൾപ്പെടുന്നത് യുവജനങ്ങൾ ഓടിക്കുന്ന ഇരുചക്ര വാഹനങ്ങളാന്നെതിനാൽ ഇരുചക്രവാഹനം ഉപയോഗിക്കുന്നവരെ കൂടുതലായി ബോധവത്കരിക്കുക എന്നതാണ് 'യമദൂതർ' വഴി ലക്ഷ്യമിടുന്നത്. റെഡ്ക്രോസി​െൻറ പ്രധാന ലക്ഷ്യമായ പ്രഥമ ശുശ്രൂഷയുടെ പാഠം എല്ലാവരിലേക്കും എത്തിക്കുന്നതിനും ഇതിലൂടെ ഉന്നമിടും. കഴിഞ്ഞ അഞ്ചുവർഷമായി യതി ഇംഗ്ലീഷ് സ്കൂളിലെ കലാകാരന്മാർ റോഡ് സുരക്ഷ ബോധവത്കരണ പരിപാടികളുമായി രംഗത്തുണ്ട്. നിയതി റൂഹ, കെ.എസ്. അനിൽ, പി. ലായ ഷിജു, എസ്. കൃഷ്പ്രിയ, സാൽവോ സ്റ്റാനി ജോസ്, സാനിജിയോ ജോസ്, പി.എസ്. അജൻ, ജിതിൻ ബിനോയി എന്നിവരാണ് 'യമദൂതർ' അവതരിപ്പിക്കുന്നത്. സ്കൂൾ മാനേജരും റെഡ്ക്രോസ് ജില്ല ചെയർമാനുമായ ജോർജ് വാത്തുപറമ്പിലാണ് ടീം മാനേജർ. കൽപറ്റ പഴയ ബസ്സ്റ്റാൻഡിൽ നടത്തിയ ബോധവത്കരണ പരിപാടിയുടെ ഉദ്ഘാടനം ആർ.ടി.ഒ വി. സജിത്ത് നിർവഹിച്ചു. എ.എം.വി.ഐ എസ്.പി. അനൂപ് അധ്യക്ഷത വഹിച്ചു. എ.എം.വി.ഐ എസ്.പി. മുരുകേഷ്, റെഡ് ക്രോസ് ഭാരവാഹികളായ എൻ.വി. അക്ബർ അലി, കെ. മനോജ് എന്നിവർ സംസാരിച്ചു. MONWDL9 പച്ചിലക്കാട് യതി സ്കൂൾ ഓഫ് ഇംഗ്ലീഷിലെ വിദ്യാർഥികൾ 'യമദൂതർ' സംഗീത നാടക ശിൽപം കൽപറ്റ പഴയ ബസ്സ്റ്റാൻഡിൽ അവതരിപ്പിച്ചപ്പോൾ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.