ഏപ്രിലിലെ റേഷൻ മേയ് 10 വരെ വാങ്ങാം

കോഴിക്കോട്: ഏപ്രിലിലെ റേഷൻ സാധനങ്ങൾ മേയ് 10 വരെ വാങ്ങാമെന്ന് ജില്ല സപ്ലൈ ഓഫിസർ അറിയിച്ചു. ജില്ലയിലെ എല്ലാ കടകളിലും ഏപ്രിലിൽ ഭക്ഷ്യവസ്തുക്കൾ എത്തിയിരുന്നില്ല. ഇതാണ് തീയതി നീട്ടാൻ കാരണം. റേഷൻ സാധനങ്ങൾക്ക് ബിൽ നൽകാൻ മടിക്കുന്ന കടകൾക്കെതിരെ സസ്പെൻഷൻ ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കാൻ എല്ലാ താലൂക്ക് സപ്ലൈ/സിറ്റി റേഷനിങ് ഓഫിസർമാർക്കും നിർദേശം നൽകിയിട്ടുണ്ടെന്നും ജില്ല സപ്ലൈ ഓഫിസർ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.