ആരോഗ്യമന്ത്രി ഇന്ന്​ ജില്ലയിൽ

കോഴിക്കോട്: ആരോഗ്യമേഖലയിൽ പുതിയ പദ്ധതികൾ സമർപ്പിക്കുന്നതിനായി ആരോഗ്യമന്ത്രി കെ.കെ. ശൈലജ ചൊവ്വാഴ്ച ജില്ലയിൽ പര്യടനം നടത്തും. ചെറുവാടി സാമൂഹികാരോഗ്യകേന്ദ്രത്തിലെ കിടത്തിച്ചികിത്സക്കുള്ള കെട്ടിടം ഉദ്ഘാടനം, താമരശ്ശേരി താലൂക്ക് ആശുപത്രിയിലെ നവീകരിച്ച കെട്ടിടത്തിലേക്ക് കാഷ്വാൽറ്റി സേവനം മാറ്റൽ, മടവൂരിലെ മാതൃക അംഗൻവാടി സമർപ്പണം, പനങ്ങാട് പ്രാഥമികാരോഗ്യകേന്ദ്രത്തിലെ പ്രതിരോധ കുത്തിവെപ്പിനുള്ള കെട്ടിടം ഉദ്ഘാടനം എന്നീ പരിപാടികളിൽ അവർ സംബന്ധിക്കും. കൂടാതെ, ബാലുശ്ശേരി ബ്ലോക്കിൽ മൊബൈൽ ജെറിയാട്രിക് കെയർ ഉദ്ഘാടനം, കോട്ടൂർ പി.എച്ച്.സിയെ കുടുംബാരോഗ്യകേന്ദ്രമായി മാറ്റുന്നതിനായി തറക്കല്ലിടൽ എന്നീ പരിപാടികളും മന്ത്രിയുടേതായുണ്ട്. ആരോഗ്യപ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനായി കുതിരവട്ടം മാനസികാരോഗ്യകേന്ദ്രവും ബാലുശ്ശേരി താലൂക്ക് ആശുപത്രിയും സന്ദർശിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.