എം.എസ്.എഫ് സമ്മേളനം നാളെ തുടങ്ങും

കൊടുവള്ളി: 'വിദ്യാഭ്യാസത്തിലൂടെ വിമോചനം' എന്ന പ്രമേയവുമായി കിഴക്കോത്ത് പഞ്ചായത്ത് എം.എസ്.എഫ് സമ്മേളനം ബുധനാഴ്ച ആരംഭിക്കുമെന്ന് സ്വാഗതസംഘം ചെയർമാൻ എം.എ. ഗഫൂർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ഉച്ചക്ക് രണ്ടു മണിക്ക് ചളിക്കോടുനിന്നും ആരംഭിക്കുന്ന പതാകജാഥ കെ.എം.സി.സി ജന. സെക്രട്ടറി ഇബ്രാഹീം എളേറ്റിൽ ഉദ്ഘാടനം ചെയ്യും. വൈകീട്ട് ആറിന് എളേറ്റിൽ വട്ടോളിയിലെ എൻ.കെ. അബൂബക്കർ മാസ്റ്റർ നഗറിൽ സ്വാഗതസംഘം ചെയർമാൻ എം.എ. ഗഫൂർ പതാക ഉയർത്തും. നാലിന് വെള്ളിയാഴ്ച വൈകീട്ട് അഞ്ചിന് കാഞ്ഞിരമുക്കിൽനിന്നും പ്രകടനം ആരംഭിക്കും. ആറിന് നടക്കുന്ന പൊതുസമ്മേളനം പ്രതിപക്ഷ ഉപനേതാവ് ഡോ. എം.കെ. മുനീർ എം.എൽ.എ ഉദ്ഘാടനം ചെയ്യും. വാർത്തസമ്മേളനത്തിൽ കെ.ടി. റഊഫ്, റാഷിദ് കാരക്കാട്, റിയാസ് വഴിക്കടവ്, കെ. മിസ്ബാഹ് എന്നിവർ പങ്കെടുത്തു. എസ്.ഡി.പി.ഐ മണ്ഡലം പ്രതിനിധി സഭ കൊടുവള്ളി: നരിക്കുനിയില്‍ ചേര്‍ന്ന എസ്.ഡി.പി.ഐ കൊടുവള്ളി മണ്ഡലം പ്രതിനിധി സഭ ജില്ല ജനറല്‍ സെക്രട്ടറി നജീബ് അത്തോളി ഉദ്ഘാടനം ചെയ്തു. ഭാരാവാഹികള്‍ക്കുള്ള സ്വീകരണ സമ്മേളനം ജില്ല സെക്രട്ടറി സലീം കാരാടി ഉദ്ഘാടനം ചെയ്തു. നൗഷാദ് മംഗലശ്ശേരി, ജില്ല പ്രസിഡൻറ് മുസ്ഥഫ കൊമ്മേരി, ടി.പി. മുഹമ്മദ്, പി.ടി. അഹമ്മദ് എന്നിവർ സംസാരിച്ചു. കൊടുവള്ളി മണ്ഡലം കമ്മിറ്റി ഭാരവാഹികള്‍: പി.ടി. അഹമ്മദ് (പ്രസി), ടി.പി. യൂസുഫ്, സലീം കാരാടി (വൈസ് പ്രസി), ടി.കെ. അബ്ദുല്‍ അസീസ് (സെക്ര), റോബിന്‍ ജോസ്, പാപ്പി അബൂബക്കര്‍, സിദ്ദീഖ് (ജോ. സെക്ര), എന്‍.വി. അബ്ദുല്ല (ട്രഷ).
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.